വയനാടിന് വേണ്ടത് നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ;ടൂറിസ്റ്റ് ആയി വരുന്നഎംപിയെ അല്ല – രാജീവ് ചന്ദ്രശേഖർ1 min read

 

കല്പറ്റ: വ്യാവസായികമായും അടിസ്ഥാന സൗകര്യങ്ങളിലും പിന്നാക്കം നിൽക്കുന്ന വയനാടിന് വേണ്ടത് കൂടുതൽ നിക്ഷേപങ്ങളും യുവാക്കൾക്ക് തൊഴിലവസരങ്ങളുമാണെന്നും വല്ലപ്പോഴും വന്ന് പോകുന്ന ടൂറിസ്റ്റ് എം പിയെ അല്ലെന്നും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുമ്പോൾ ജനങ്ങളുടെ കൂടെയുണ്ടാകുന്ന, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന എംപിയെയാണ് വയനാടിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വയനാട് ലോക് സഭ സ്ഥാനാർത്ഥി നവ്യ ഹരിദാസിൻ്റെ പ്രചാരണത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കപട വാഗ്ദാനങ്ങൾ നൽകി കടന്നു കളയുന്ന കോൺഗ്രസ് സംസ്കാരത്തിന്റെ നേർക്കാഴ്ചയായിരുന്നു വയനാട്ടിൽ രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വസിച്ച് സ്നേഹം നല്കിയ വയനാട്ടുകാരെ വഞ്ചിച്ച് ഒളിച്ചോടുകയാണ് അദ്ദേഹം ചെയ്തത്.
അഞ്ച് വർഷത്തിനിടെ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, വയനാട്ടിലെ പ്രശ്നങ്ങൾ പഠിക്കാനുള്ള ഒരു ശ്രമം പോലും അദ്ദേഹം നടത്തിയില്ല.
ദുരന്തങ്ങളിൽ നിഷ്ക്രിയനായ, കർഷകരെ വഞ്ചിച്ച, വികസനമോ, തൊഴിലോ കൊണ്ടുവരാൻ കഴിയാത്തൊരു എംപിയായിരുന്നു അദ്ദേഹം.
രാഹുൽ മടങ്ങുമ്പോൾ കുടുംബാധിപത്യത്തിന്റെ പുതിയ പ്രതിനിധിയാകാൻ പ്രിയങ്ക എത്തുകയാണ്.
മറുവശത്ത് ജീവിതത്തിൽ സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നുവന്ന നവ്യ ഹരിദാസ് വയനാടിന്റെ പുതിയ പ്രതീക്ഷയാണ്.
നാടിനെയും നാട്ടുകാരെയും അറിയുന്ന, അവരുടെ ഭാഷ പറയുന്ന, അവർക്കൊപ്പം മുഴുവൻ സമയവും ഉണ്ടാകുമെന്ന് ഉറപ്പുള്ളൊരു നേതാവ്. വയനാടിന് വേണ്ടത് ഇങ്ങനെയൊരാളെയാണ്, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *