തിരുവനന്തപുരം: വിഷന്‍ 2047 സ്റ്റുഡന്റ്‌സ് കോണ്‍ക്ലേവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യം വികസനവും ഉറപ്പാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്ത് 10 അടൽ ടിങ്കറിംഗ് ലാബുകൾ അടുവദിച്ചത് ഇതിൻ്റെ ഭാഗമാണ്. തിരുവനന്തപുരത്തെ ഒരു ശാസ്ത്ര സാങ്കേതിക വിദ്യാകേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച വിഷന്‍ 2047 സ്റ്റുഡന്റ്‌സ് കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു.മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുപണം ചോരാതെ അത് ജനങ്ങളിലെത്തുന്ന രീതിയില്‍ വലിയ മാറ്റമുണ്ടായതായി. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്ത്രീ സംരംഭങ്ങള്‍ക്കും വലിയ പ്രോത്സാഹനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ്, എവിവിപി ജില്ലാ സെക്രട്ടറി അനന്തു തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർത്ഥികൾ ആശങ്ങൾ സ്ഥാനാർത്ഥിയുമായി പങ്കുവച്ചു.