ശബരിമല തീർത്ഥാടനം :സ്പോട്ട് ബുക്കിംഗ് വേണ്ടെന്നു വച്ച ദേവസ്വം ബോർഡ്‌ നടപടി ഭക്തർക്ക് ആശങ്ക ഉണ്ടാക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖരർ1 min read

തിരുവനന്തപുരം :ശബരിമല തീർത്ഥാടനം :സ്പോട്ട് ബുക്കിംഗ് വേണ്ടെന്നു വച്ച ദേവസ്വം ബോർഡ്‌ നടപടി ഭക്തർക്ക് ആശങ്ക ഉണ്ടാക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖരർ. സ്പോട്ട് ബുക്കിങ്ങിനെ സംബന്ധിച്ച് ദേവസ്വംബോർഡ് പത്ര സമ്മേളനത്തിന് ശേഷം fb പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.

രാജീവ്‌ ചന്ദ്രശേഖറിന്റെ FB പോസ്റ്റിന്റെ പൂർണ്ണ രൂപം 

ശബരിമല തീർത്ഥാടന കാലം തുടങ്ങാനിരിക്കെ ഇത്തവണ സ്പോട്ട് ബുക്കിങ് വേണ്ടെന്ന് വച്ച ദേവസ്വം ബോർഡിന്റെ നടപടി ഭക്തർക്ക് ആശങ്കയായിരിക്കുകയാണ്.

ഓൺലൈൻ വഴി ബുക്ക് ചെയ്ത് മാത്രമുള്ള ദർശനമെന്നത് ശബരിമലയിൽ ഒരിക്കലും പ്രായോ​ഗികമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം വളരെ ദൂരം യാത്രചെയ്ത് വരുന്നവർക്ക്, പല കാരണങ്ങൾ കൊണ്ടും ബുക്ക് ചെയ്ത സമയത്ത് എത്തിച്ചേരാൻ കഴിയണമെന്നില്ല. കാൽനടയായി എത്തുന്നവരുടെ കാര്യവും അത് തന്നെ. അതിനാൽ മുൻ വർഷങ്ങളെപ്പോലെ ഓൺലൈനിനൊപ്പം തന്നെ ഭക്തജനങ്ങൾക്ക് സ്പോട്ട് ബുക്കിങ് സൗകര്യവും ഉറപ്പാക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണം.

സ്ത്രീ പ്രവേശനം മുതൽ സമീപ വർഷങ്ങളിലെല്ലാം തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് #ശബരിമല തീർത്ഥാടനം ദുഷ്കരമാക്കുകയാണ് ദേവസ്വം ബോർഡ് ചെയ്യുന്നത്. ഇത് മനപൂർവ്വമാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് തിരിച്ചറിയണം. അതിനാൽ ഈ വിഷയത്തിൽ നിലവിലെ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറാകണം.

ദേവസ്വം ബോർഡ് നിലകൊള്ളേണ്ടത് ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകണം. എന്നാൽ അത് സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും ഭക്തരുടെ ഹിതത്തിനെതിരായ നിലപാടാണ് തിരുവിതാംകൂർ ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റേയും ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *