മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ1 min read

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയക്ക് വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഭരണഘടനാവകാശങ്ങളെ കുറിച്ചും ആവിഷ്കാര, മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാചാലമായി സംസാരിക്കുന്ന ഇൻഡി സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ അവകാശങ്ങൾ എല്ലാം നഗ്നമായി ലംഘിക്കുന്നത്.
ഇത്തരം ഏകാധിപത്യപരമായ നടപടികളെ ബിജെപി ഒരിക്കലും അംഗീകരിക്കില്ല. ഷാജൻ സ്കറിയയുടെ മാത്രമല്ല, ഒരു മലയാളിയുടെയും ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്ന നടപടികൾ ബിജെപി വച്ചുപൊറുപ്പിക്കില്ല.
ഇത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും ബിജെപി ചെറുത്തു തോൽപ്പിക്കും.
ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്തത് മുഴുവൻ ദിവസവും കസ്റ്റഡിയിൽ വെക്കാൻ വേണ്ടിയായിരുന്നു. അതെന്തായാലും പോലീസിന് കഴിഞ്ഞില്ല. കേരളത്തിലെ പോലീസ് രാജിനെ ശക്തമായി ബിജെപി എതിർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *