മലയാളി യുവതിയുടെ മരണം: അന്വേഷണം വേണമെന്ന് രാജീവ് ചന്ദ്രശേഖർ., ഉറപ്പ് നൽകി മന്ത്രി ശോഭ കരന്തലജെ1 min read

 

തിരുവനന്തപുരം: മലയാളി യുവതിയായ ചാർട്ടേർഡ് അക്കൗണ്ടൻറ് പൂനെയിൽ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നൽകി.

വൈക്കം സ്വദേശിനിയായ യുവതിയുടെ നിര്യാണം സംബന്ധിച്ച് തൊഴിൽ വകുപ്പ് അന്വേഷണം നടത്തണമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആവശ്യത്തോട് എക്സിലൂടെ പ്രതികരിച്ചു കൊണ്ട് മന്ത്രി ശോഭ കരന്തലജെ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
തൊഴിലിടങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ തന്നെ മന്ത്രിയുടെ ഉറപ്പ് ലഭിക്കുകയായിരുന്നു.
വൈക്കം സ്വദേശിനിയായ ചാർട്ടേർഡ് അക്കൗണ്ടൻറ് അന്ന സെബാസ്റ്റ്ൻ പേരയിൽ എന്ന മലയാളി യുവതി പൂനയിൽ ജോലി സ്ഥലത്ത് നിര്യാതയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ . ഇത് വളരെ സങ്കടകരമാണ്. അന്നയുടെ മരണം സംബന്ധിച്ച അന്വേഷണമുണ്ടാകണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
നമ്മുടെ തൊഴിലിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. അന്ന സെബാസ്ത്യൻ്റെ നിര്യാണം സംബന്ധിച്ച് അമ്മയും കുടുംബാംഗങ്ങളും ഉന്നയിക്കുന്ന സംശയങ്ങൾ അന്വേഷിക്കപ്പെടേണ്ടതാണ്. തൊഴിൽ വകുപ്പ് മന്ത്രിമാരായ മാൻസുഖ് മാണ്ഡ വ്യ , ശോഭ കരന്തലജെ എന്നിവരുടെ അടിയന്തിര ഇടപെടൽ ഞാൻ ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചതിനു പിന്നാലെ ശോഭ കരന്തലജെയുടെ ഉറപ്പും ലഭിക്കുകയായിരുന്നു.

കേരള കൃഷി വകുപ്പ് മുൻ അഡിഷണൽ ഡയറക്ടർ വൈക്കം പേരയിൽ സിബി ജോസഫിൻ്റേയും എസ്ബിഐ മുൻ മാനേജർ അനിത അഗസ്റ്റിൻ്റേയും മകളാണ് അന്ന . പുനെയിൽ ഏണസ്റ്റ് ആൻ്റ് യംഗിൽ ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *