രാജസ്ഥാനി ഹോളി, തെലുങ്ക് ചെട്ടി തെരുവിലെ ഉത്സവം; വർണാഭമായി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം1 min read

 

തിരുവനന്തപുരം: ഉത്സവഛായയിൽ മുങ്ങി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. കരമന തെലുങ്ക് ചെട്ടി തെരുവിൽ തെലുഗു വംശജരുടെ പൊങ്കാല മഹോത്സവത്തിലും കോട്ടയ്ക്കകത്ത് പ്രിയദർശിനി ഹാളിൽ രാജസ്ഥാൻ അസോസിയേഷൻ സംഘടിപ്പിച്ച ഹോളി ആഘോഷത്തിലും പങ്കെടുത്ത് സ്ഥാനാർത്ഥി പ്രചരണം വർണാഭമാക്കി.

തെലുഗു വശജരുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീ ഏക മഹേശ്വര കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെ തൃക്കല്യാണ കൊട മഹോത്സവത്തിലെ പൊങ്കാല മഹോത്സവത്തിനെത്തിയപ്പോൾ അഞ്ഞൂറോളം വരുന്ന തെലുങ്ക് കുടുംബാംഗങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. കുട്ടികളും സ്ത്രീകളുമടക്കം ജനക്കൂട്ടം സ്ഥാനാർത്ഥിയെ പൊതിഞ്ഞപ്പോൾ ഉത്സവത്തിനിടയിടെ മറ്റൊരു ഉത്സവമായി അത് മാറി. സെൽഫി എടുത്തും കുശലം പറഞ്ഞും അവർ സ്നേഹം പങ്കുവച്ചു.

കോട്ടയ്ക്കകത്ത് പ്രിയദർശിനി ഹാളിലെ രാജസ്ഥാൻ അസോസിയേഷൻ്റെ ഹോളി ആഘോഷത്തിലേക്ക് കടന്നുവന്ന സ്ഥാനാർത്ഥിയെ നിറങ്ങൾ വാരി വിതറിയാണ് സംഘാടകർ എതിരേറ്റത്. അസോസിയേഷൻ പ്രസിഡൻ്റ് പ്രബുധാൻ രാജീവ് ചന്ദ്രശേഖറിൻ്റ മുഖത്ത് ചായം തേച്ച് പരമ്പരാഗത തലപ്പാവണിയിച്ചു. ചുറ്റുംകൂടിയ കുട്ടികൾക്ക് രാജീവ് ചന്ദ്രശേഖർ മധുരം നൽകി. നിറങ്ങളുടെ ഉത്സവത്തിന് ചന്തം പകർന്ന് രാജീവ് മുഖങ്ങളിൽ നിന്ന് മുഖങ്ങളിലേക്ക് ചായം പകർന്നപ്പോൾ രാജസ്ഥാൻ സ്വദേശികളുടെ കൂട്ടായ്മയുടെ ആഘോഷവും നിറങ്ങളിൽ മുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *