കേജ്‌രിവാളിന്റെ അറസ്റ്റ് സ്വാഭാവിക നിയമ നടപടി: രാജീവ് ചന്ദ്രശേഖര്‍1 min read

 

തിരുവനന്തപുരം: നിയമം ലംഘിച്ചാല്‍ പ്രത്യാഘാതം എല്ലാവര്‍ക്കും തുല്യമായിരിക്കുമെന്നും ദല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് നാലു തവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും അവഗണിച്ച് കോടതിയില്‍ പോയി അന്വേഷണത്തെ അട്ടിമറിക്കാനാണ് അരവിദന്ദ് കേജ്‌രിവാള്‍ ശ്രമിച്ചതെന്നും കേന്ദ്ര മന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികളുമായി സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് സ്വാഭാവിക നിയമനടപടി മാത്രമാണ്. എത്ര വലിയ നേതാവായും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിച്ച കേസാണ്. ഇതൊരു വലിയ കുറ്റകൃത്യമാണ്. ഇങ്ങനെ ഒരു കേസില്‍ നോട്ടീസ് അയച്ച് അന്വേഷണവുമായി സഹകരിക്കണമെന്ന് പറയുമ്പോള്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ പിന്നെ എന്താണ് അന്വേഷണ ഏജന്‍സികള്‍ ചെയ്യേണ്ടത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുക എന്നത് സ്വാഭാവി നിയമനടപടിയാണ്. ഇത് ജനാധിപത്യത്തിനെതിരായ ആക്രമണമാണ് എന്നു പറയുന്നത് രാഷ്ട്രീയ നാടകമാണ്. തിരഞ്ഞെടുപ്പ് കാലമായത് കൊണ്ട് രാഷ്ട്രീയ നേതാക്കള്‍ക്ക് നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാനാവില്ല. ഏത്ര വലിയ നേതാവായാലും നിയമപരമായ പ്രത്യാഘാതങ്ങള്‍ എല്ലാവര്‍ക്കും സമാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *