തിരുവനന്തപുരം: ഈ ലോകസഭ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയത്തെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്ന് തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 400നു മുകളിൽ എത്ര സീറ്റ് ലഭിക്കുമെന്ന് മാത്രമെ അറിയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്സഭയിലെ തങ്ങളുടെ പ്രാതിനിധ്യം 20 സീറ്റാകുമോ അതോ 10 സീറ്റാകുമോ എന്ന് ചിലർക്ക് പേടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും അടുത്ത അഞ്ചു വർഷവും മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പുതിയ വീട്ടിലേക്ക് താമസം മാറിയോ എന്ന മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.