തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ സൂര്യ ഫെസ്റ്റിവല്‍ സ്ഥാപകനും സാംസ്‌കാരിക നായകനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയെ തൈക്കാട്ടെ വസതിയില്‍ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയില്‍ തിരുവനന്തപുരത്തെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തിരുവനന്തപുരത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയട്ടെ എന്ന് സൂര്യ കൃഷ്ണമൂര്‍ത്തി ആശിര്‍വദിച്ചു.