രക്ഷാബന്ധൻ സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ : ഗവർണർക്കും ഭാര്യക്കും രാഖിബന്ധിച്ചു.1 min read

തിരുവനന്തപുരം :രക്ഷാബന്ധനോടനുബന്ധിച്ച് മഹിളാ സമന്വയ വേദി രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിൻ്റെ പത്നി രേഷ്മ അരീഫി നും രാഖിബന്ധിച്ചു.
സഹോദര്യത്വത്തിൻ്റെ ഉദാത്ത മാതൃകയാണ് ഭാരതത്തിൽ നൂറ്റാണ്ടുകളായി തുടരുന്ന രക്ഷാബന്ധനെന്ന് ഗവർണർ പറഞ്ഞു.
മഹിളാസമന്വയ വേദി സംസ്ഥാന കൺവീനറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി അംഗവുമായ അഡ്വ. ജി.അഞ്ജനാദേവി , ജില്ലാ കൺവീനർ ഡോ വി സുജാത, രാഷ്ട്രസേവിക സമിതി സംസ്ഥാന സമ്പർക്ക പ്രമുഖ് നീലിമ ആർ കുറുപ്പ്, സേവാഭാരതി ജില്ലാ സമിതിയംഗം എൻ ജയലക്ഷ്മി
എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. തിരുവനന്തപുരത്ത് അൻപതിലേറെ പ്രമുഖവനിതകൾക്ക് മഹിളാ സമന്വയവേദി രാഖിബന്ധിച്ച് ദേശീയാഘോഷത്തിൽ ഭാഗഭാക്കായി .

Leave a Reply

Your email address will not be published. Required fields are marked *