30/10/22
ചക്രം
ചക്രം ഉരുളുകയാണ്.
കമ്പികളാൽ ചുറ്റപ്പെട്ട ചക്രം ഉരുളുകയാണ്.
പോയ കാലത്തിന്റെ ജീവിതത്തിനിൻബിബംപകർന്നോരാ ചക്രമുരുളുക യാണ്.
മഴയും വെയിലും കൊണ്ടു തളർന്നുപോകാതെ ചക്രമുരുളുകയാണ്..
ഒരു തലമുറയുടെ ജീവനും ജീവിതവുമായിരുന്ന ചക്രം ഉരുളുകയാണ്..
പ്രാരാബ്ദങ്ങൾക്കറുതി വരുത്തുവാൻ ചക്രം ഉരുളുകയാണ്…
കാലഘട്ടത്തിന്റെ നൊമ്പരവും പേറി..
നോക്കെത്താ ദൂരത്തേക്ക് ചക്രം ഉരുളുകയാണ്..
ജീവിതാനുഭവങ്ങളുടെ, അദ്ധ്വാനത്തിൻവഴികാട്ടിയായി ഉരുളുന്നു ചക്രം.
കാലചക്രം ഉരുണ്ടു നീങ്ങിടുമ്പോൾ…
ഓർമ്മകൾ പേറിയ ചക്രം മറവിയിലാണ്ടു പോയിരുന്നു..
തലമുറയ്ക്ക് പകര പെടാതെ തിരശ്ശീലയ്ക്കു പിന്നിൽ മറയുന്നു ചക്രം..
പോയ് മറഞ്ഞ ഇന്നലെകളുടെ ജീവ സ്പന്ദനമായിരുന്ന ചക്രം…