തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന റംസാൻ നിലാവ് ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങളിൽ നടക്കും. ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ. എ റഷീദ് നിർവഹിക്കും.
സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ അധ്യക്ഷനാ യിരിക്കും.തുടർച്ചയായി നാലാം വർഷവും ഇസ്ലാമിക കീർത്തനങ്ങൾ ആലപിച്ച മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിനെയും മുപ്പത് ദിന റംസാൻ സംഗീതാർച്ചനയിൽ കീർത്തനങ്ങൾ രചിച്ചവരെയും ചടങ്ങിൽ ആദരിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,
സൂര്യ കൃഷ്ണമൂർത്തി,അയിലം ഉണ്ണികൃഷ്ണൻ, സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, പിആർഒ റഹിം പനവൂർ തുടങ്ങിയവർ സംസാരിക്കും.
മാപ്പിളപ്പാട്ട് ഗായകൻ ഫാദർ സേവേറിയോസ് തോമസിനെ ചടങ്ങിൽ ആദരിക്കും. പ്രമുഖരായ 11 മാപ്പിളപ്പാട്ട് ഗായകർ ഗാനങ്ങൾ ആലപിക്കും. ഗായകൻ അൻവർ സാദത്തിന്റെ മകൾ നസ്രീൻ
സാദത്ത് വയലിനിൽ ഗാനവും തിരുവനന്തപുരം ലക്ഷ്യ ഡാൻസ് അക്കാഡമി ഒപ്പനയും അവതരിപ്പിക്കും.
ഏറെ ആകർഷവും ഹൃദ്യവുമായ റംസാൻ നിലാവ് സിനിമ പിആർഒ ആയ റഹിം പനവൂരാണ് സംവിധാനം ചെയ്ത് അവതരിപ്പിക്കുന്നതെന്നും ചടങ്ങിലേയ്ക്ക് പ്രവേശനം സൗജന്യമാണെന്നും പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
റഹിം പനവൂർ
ഫോൺ : 9946584007