12/3/23
കൊച്ചി :ബ്രഹ്മപുരം വിഷപ്പുകയിൽ രൂക്ഷ വിമർശനവുമായി നടനും, തിരക്കഥകൃത്തുമായ രഞ്ജിപണിക്കർ. ഇത്രയധികം മാലിന്യം സംസ്കരിക്കാതെ വച്ചിരുന്നത് ഗുരുതര കുറ്റമാണ് .മുൻപും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്.
തീപിടിത്തമുണ്ടായ ശേഷം പ്രശ്നം കൈകാര്യം ചെയ്യുന്നതിലും അധികൃതര്‍ക്ക് വീഴ്ച പറ്റി. ബ്രഹ്മപുരത്ത് എന്താണ് സംഭവിച്ചതെന്നതില്‍ കൃത്യമായ അന്വേഷണം വേണം. ഉത്തരവാദികള്‍ ജനങ്ങളോട് മറുപടി പറയണം. കഴിഞ്ഞ പത്ത് ദിവസമായി ഈ പ്രദേശത്തെ ജനങ്ങളിത് അനുഭവിക്കുകയാണ്. കേരളത്തില്‍ പല സ്ഥലത്തും ഇത്തരം ഭീഷണി ഉണ്ട്. ദുരന്തം സംഭവിച്ച ശേഷം, പറഞ്ഞിട്ട് കാര്യമില്ലെന്ന് പറയുന്നത് ശരിയല്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. കൊച്ചി വിട്ടു പോകാന്‍ ഇടമില്ലാത്തവര്‍ എന്ത് ചെയ്യുമെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ അടക്കം നടത്തേണ്ടത് സര്‍ക്കാരാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.