പത്തനംതിട്ട : മതേതര പ്രസ്ഥാനങ്ങളുടെ തറവാടാണ് രാഷ്ട്രീയ ജനതാദൾയെന്നു അഖിലേന്ത്യ സെക്രട്ടറിയും, പാർട്ടി കേന്ദ്ര ബോർഡ് മെമ്പറുമായ അനു ചാക്കോ പ്രസ്താവച്ചു.
സോഷ്യലിസ്റ്റ് ജനത ജനതാദൾ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകിയ പി വിശ്വംഭരേട്ടനും, എം പി വീരേന്ദ്രകുമാർജിയും, അരങ്ങിൽ ശ്രീധരേട്ടനും ഒക്കെ നേതൃത്വം നൽകി പടുത്തുയർത്തിയ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയ ജനതാദൾ ആണെന്ന് അനു ചാക്കോ പ്രസ്താവിച്ചു
രാഷ്ട്രീയ ജനതാദൾ പത്തനംതിട്ട ജില്ലാ കൺവെൻഷൻ മുഖ്യ അതിഥിയായും, വിവിധ ജനതാദൾ ഘടകങ്ങളിൽ നിന്ന് വന്ന പ്രവർത്ത കർക്ക് രാഷ്ട്രീയ ജനതാദൾ പതാക നൽകി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ
സംസ്ഥാന സെക്രട്ടറി ജനറൽ ഡോ വർഗീസ് ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡണ്ട് മനു വാസുദേവ് അധ്യക്ഷത വഹിച്ചു