തിരുവനന്തപുരം :ആക്രി സാധനങ്ങൾ മാറ്റുന്നതിന്റെ മറവിൽ വിലപിടിപ്പുള്ള തടി ഉരുപ്പടികൾ കടത്തിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം RCC യിലെ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ഗിരി പുരുഷോത്തമനെ സസ്പെൻന്റ് ചെയ്തു.
RCC യിലെ ആക്രി സാധനങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനായി കോൺട്രക്റ്റ് നൽകുകയും, അത് നീക്കം ചെയ്യാനായി വാഹനം എത്താറുമുണ്ടായിരുന്നു . എന്നാൽ ഒരു ദിവസം ഈ വാഹനത്തിൽ മാലിന്യത്തിന് പകരം ലക്ഷകണക്കിന് രൂപ വിലപിടിപ്പുള്ള കട്ടിള ഉൾപ്പെടെയുള്ള സാധനങ്ങൾ കടത്തി എന്നതാണ് പ്രധാന ആരോപണം. കടത്തിയ സാധനങ്ങളുടെ സൂക്ഷിപ്പ് ചുമതല ഗിരി പുരുഷോത്തമനായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ നിന്നും ഏകദേശം മൂന്നര ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വകുപ്പ് മേധാവിക്കെതിരെ നടപടിയെടുത്തതെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ രണ്ട് സെക്യൂരിറ്റിമാർക്കെതിരെയും നടപടി ഉണ്ടാകും. ഇവരെ നിയമിച്ച ഏജൻസിയോട് ഇവരെ പിൻവലിക്കാൻ ആവശ്യപെട്ടതായുമാണ് ലഭിക്കുന്ന വിവരം. മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുന്നു