ആർ കെ വെള്ളിമേഘം മെയ് 31- ട്രെയ്ലർ റിലീസ്.ചിത്രം തീയേറ്ററിലേക്ക്.1 min read

 

പൂർണ്ണമായും മലയാളി ടെക്നീഷ്യന്മാർ അണിനിരക്കുന്ന ആർകെ വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിൻ്റെ ട്രെയ്ലർ റിലീസ് മെയ് 31-ന് ചെന്നൈ പ്രസാദ് ലാബ് സ്റ്റുഡിയോയിൽ നടക്കും. ജൂലൈ ആദ്യം ചിത്രം തമിഴ്നാട്ടിലും കേരളത്തിലുമായി റിലീസ് ചെയ്യും. സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചന്ദ്രസുധ ഫിലിംസിനുവേണ്ടി പി.ജി.രാമചന്ദ്രൻ നിർമ്മിക്കുന്നു.

സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമായ ആർകെ വെള്ളിമേഘം, സിനിമയ്ക്കുള്ളിലെ വ്യത്യസ്തമായ കഥയാണ് അവതരിപ്പിക്കുന്നത്.

ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴിൽ ശ്രദ്ധേയനായി മാറിയ ആർ.കെ എന്നറിയപ്പെടുന്ന രാജ് കുമാർ എന്ന സംവിധായകന് എട്ടുവർഷമായി ഒരു ചിത്രവും സംവിധാനം ചെയ്യാൻ കഴിഞ്ഞില്ല. വർഷങ്ങളായി തങ്ങളുടെ കഥയുമായി, തമിഴിലെ യുവ തിരക്കഥാകൃത്തുക്കളായ, സന്തോഷ് ,രഘു എന്നിവർ ആർ.കെയുടെ പുറകേ അലയുകയാണ്.പല കഥകളും ആർ.കെ നിഷേധിച്ചെങ്കിലും, ഒടുവിൽ പുതിയതായി എഴുതിയ കഥയോട് ആർ.കെ യ്ക്ക് താൽപര്യമായി. സംവിധായകൻ്റെ നിർദ്ദേശപ്രകാരം തിരക്കഥ എഴുതിത്തുടങ്ങി.അതിനിടയ്ക്കുണ്ടായ ചില സംഭവ വികാസങ്ങൾ എല്ലാവരെയും ഞെട്ടിച്ചു.

സിനിമയ്ക്കുള്ളിലെ സിനിമാക്കഥ അവതരിപ്പിക്കുന്ന വെള്ളിമേഘം, വ്യത്യസ്തമായൊരു സൈക്കോത്രില്ലർ ചിത്രമാണ്. തമിഴിൽ പുതിയൊരു അനുഭവമായിരിക്കും ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ നായകന്മാരിൽ ഒരാളായിരുന്ന വിചിത്തിരൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയ് ഗൗരീഷ്, സനഫർഗാന എന്നിവർ നായികാനായകന്മാരായി എത്തുന്ന ചിത്രത്തിൽ, ആക്ഷൻ ക്യൂൻ സുമി സെൻ ശക്തമായ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ എത്തുന്നു.

ചന്ദ്രസുധ ഫിലിംസിനു വേണ്ടി പി.ജി.രാമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രം സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്നു. കഥ – യധുകൃഷ്ണൻ, തിരക്കഥ, സംഭാഷണം – കോവൈ ബാലു, ക്യാമറ – ടോൺസ് അലക്സ്, എഡിറ്റിംഗ്, ഡി.ഐ-ഹരി ജി.നായർ, ഗാനങ്ങൾ – അജു സാജൻ, സംഗീതം, ബി ജി എം -സായി ബാലൻ, ആർട്ട് – ഷെറീഫ് സി.കെ. ഡി.എൻ, കോ. ഡയറക്ടർ -പ്രവിനായർ, അസോസിയേറ്റ് ഡയറക്ടർ – അനീഷ് റൂഫി, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, കോറിയോഗ്രാഫർ – അമീഷ്, സൗണ്ട് ഡിസൈൻ -സി.എം.സ്റ്റുഡിയോ, വി.എഫ്.എക്സ് – ലൈവ് ആഷൻ സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ- നസീം കാസീം, മേക്കപ്പ് – പ്രബീഷ് കാലിക്കട്ട്, കോസ്റ്റ്യൂം ഡിസൈൻ – വിനീത രമേശ്, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കൊടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റിയാസ് ചെട്ടിപ്പടി, മാനേജർ – ആദിൻ രാജ് അമ്പലത്തിൽ, പബ്ളിസിറ്റി, ഡിസൈൻ – തമിൽ ചെഴിയൻ, സ്റ്റിൽ – പ്രശാന്ത് ഐഡിയ, പി.ആർ.ഒ- അയ്മനം സാജൻ

വിജയ് ഗൗരീഷ്, സനഫർഗാന,രൂപേഷ് വരൻ ബാബു, സുനിൽ അരവിന്ദ്, സുബ്രഹ്മണ്യപുരം വിചിത്തിരൻ ,സുമിസെൻ,ആതിര മുരളി ,ലിമിയ, സ്നേഹചന്ദ്രൻ,ശ്രുതി കുഞ്ഞുമോൻ,ചാർമ്മിള എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *