തിരുവനന്തപുരം : മുൻ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശുവ നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഘടകകക്ഷിയായ രാഷ്ടീയ ലോക് ജനതാദൾ (ആർ.എൽ.ജെ.ഡി ) സംസ്ഥാനത്ത് വേരുറപ്പിക്കുന്നു. ദേശീയ സെക്രട്ടറിയും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ ഡോ.അഡ്വ.ബിജു എബ്രഹാം കൈപ്പാറേ ടേൻ – ൻ്റെ സാന്നിദ്ധ്യത്തിൽ ഇതിനോടകം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കോർഡിനേറ്റർമാരെ നീയമിച്ചുകഴിഞ്ഞു.വിവിധ രാഷ്ട്രീയ പാർട്ടികളിൽ അർഹതപ്പെട്ട അംഗീകാരം ലഭിക്കാത്ത നേതാക്കന്മാരും വരും ദിവസങ്ങളിൽ ആർ.എൽ.ജെ.ഡിയിൽ ചേരുമെന്ന് അറിയുന്നു. .സംസ്ഥാന രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന നേതാക്കൾ ആർ.ജെ.ഡിയുടെ കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്തിട്ടുണ്ട്. ദേശീയ തലത്തിലെന്ന പോലെ എൻ.ഡി.എയ്ക്കും ഇത്തരണത്തിൽ കേരളത്തിൽ വോട്ട് ബാങ്കിന് സാധ്യതയേറി.
2024-02-11