കൊല്ലം : നാഷണൽ പ്രോഗ സ്സീവ് പാർട്ടി (എൻ.പി.പി) ജില്ലാ ജനറൽ സെക്രട്ടറി ശ്യാംജി.കൃഷ്ണയുടെ നേതൃത്വത്തിൽ ഇരുപതോളം പ്രവർത്തകർ തൽസ്ഥാനം രാജിവച്ച് എൻ.ഡി.എയുടെ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച (ആർ.എൽ.എം) യിൽ ചേർന്നു.ആർ.എൽ.എം ജില്ലാ പ്രസിഡൻ്റ് മുഖത്തല എം.മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.ആർ.എൽ.എം സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രബാബു മാധവൻ ചെമ്പകശ്ശേരി യോഗം ഉത്ഘാടനം ചെയ്തു. പാർട്ടിയിൽ പുതുതായി ചേർന്ന പ്രവർത്തകർക്ക് ആർ.എൽ.എം സംസ്ഥാന വൈസ് പ്രസിഡൻ്റ് ബിജു ജോസഫ് അംഗത്വം നൽകി. ചന്ദനത്തോപ്പ് അനിൽകുമാർ, ഗുരുസ്വാമി, ആമ്പാടി രാധാകൃഷ്ണൻ ,ഫിലിപ്പ് തോമസ്, മഹേഷ് എം മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
2024-02-26