എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച 70 ൽ പരം അവാർഡുകൾ സ്വന്തമാക്കിയ റോട്ടൻ സൊസൈറ്റി എന്ന മലയാള ചലച്ചിത്രം നാലാമത് കർണാടക രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച കഥയ്ക്കുള്ള അവാർഡ് കരസ്തമാക്കിയിരിക്കുകയാണ്.
ഒരു റിപ്പോർട്ടറിന്റെ മരണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും അതേ റിപ്പോർട്ടറിന്റെ ക്യാമറ ഒരു ഭ്രാന്തന്റെ കൈയ്യിൽ കിട്ടുമ്പോൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് സിനിമയുടെ ഉള്ളടക്കം. അന്തർ ദേശീയ ചലച്ചിത്ര മേളകളിൽ നിന്നും മികച്ച അഭിപ്രായം ഈ സിനിമ നേടിക്കഴിഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയിൽ രാജസ്ഥാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമയുടെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.