17/10/22
കൊല്ലം :ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റിൽ സമവായം. ദേശീയ സമ്മേളനം വരെ നിലവിലെ സംസ്ഥാന സെക്രട്ടറി എ എ അസീസ് തന്നെ തുടരും, അതിന് ശേഷം ഷിബു ബേബി ജോൺ സംസ്ഥാന സെക്രട്ടറിയാകും.
നേരത്തെ കോൺഗ്രസ് ബന്ധം ആർ എസ് പി ക്ക് ഗുണം ചെയ്തില്ലെന്ന് വിമർശനമുണ്ടായി .നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം പാര്‍ട്ടിയെ കോണ്‍ഗ്രസ് അവഗണിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ലഭിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസില്‍ നിന്നും വിമതര്‍ മത്സരിക്കുന്നു. ഇടതു മുന്നണിയിലായിരുന്നപ്പോള്‍ സഹകരണ ബാങ്കുകളിലടക്കം പ്രാതിനിധ്യം ലഭിച്ചിരുന്നു.
ഇപ്പോള്‍ അതുപോലും ലഭിക്കുന്നില്ല സഹകരണ സംഘങ്ങള്‍ കോണ്‍ഗ്രസ് കുത്തകയായി മാറുന്നു.ഉരുക്കുകോട്ടയായ ചവറയില്‍ പോലും ജയിക്കാന്‍ കഴിയാത്തത് ആര്‍എസ്പിക്ക് രാഷ്ട്രീയമായി വലിയ ക്ഷീണമാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്നതില്‍ യുഡിഎഫ് പരാജയമാണെന്നും വിലയിരുത്തലുണ്ട്. ഇതെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയായി.
വലിയ തര്‍ക്കങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസ് തന്നെ തുടരാനാണ് സാധ്യത.1967മുതല്‍ 14 വര്‍ഷം തുടര്‍ച്ചയായി ആര്‍എസ്പി അധികാരത്തിലിരുന്നതാണ് വളര്‍ച്ച തടഞ്ഞത്. പാര്‍ട്ടിയുടെ വളര്‍ച്ച തടയാന്‍ സിപിഎം തൊഴില്‍മേഖലയെ തകര്‍ത്തു.