എസ് പി കേരള അദ്ധ്യക്ഷൻ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു1 min read

ലക്നൗ : സമാജ് വാദി  പാർട്ടികേരളാഅദ്ധ്യക്ഷൻഡോ.സജിപോത്തൻ തോമസ് സഞ്ചരിച്ച കാർഅപകടത്തിൽ പെട്ടു .ആർക്കും കാര്യമായ പരിക്കുകളില്ല . സംസ്ഥാന ട്രഷറർ റോയ് ചെമ്മനം ,റഷീദ് വിളയൂർ ,നിഖിൽഫ്രാൻസിസ് എന്നിവരുംവാഹനത്തിലുണ്ടായിരുന്നു.

ഇന്ന് രാവിലെപാർട്ടിഹെഡ് കോട്ടേഴ്സിൽ ദേശീയ അദ്ധ്യക്ഷനെ കണ്ട ശേഷം മടങ്ങുകയായിരുന്നനേതാക്കൾ ഗോസി മണ്ഡലം സ്ഥാനാർത്ഥിയും പാർട്ടിദേശീയ സെക്രട്ടറിയുമായരാജീവ് റായിയെ സന്ദർശി
ക്കുന്നതിനായി പോകുന്നവഴിയിലാണ് അപകടം സംഭവിച്ചത്.
അമിത വേഗതയിലെത്തി യ വാഹനം നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.
വാഹനത്തിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത വിധം തകരാറിലായ വാഹനത്തിൽ നിന്ന് പോലീസും ,മറ്റ്വാഹനങ്ങളിൽ വന്ന യാത്രക്കാരും ചേർന്ന് എല്ലാവരെയും പുറത്തിറക്കുക
യായിരുന്നു.ആർക്കും കാര്യമായ പരിക്കുകളില്ല .യാത്ര മാറ്റി വെച്ച നേതാക്കൾ താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *