കവി, തിരക്കഥകൃത്ത്, കഥാകൃത്ത്, വിവർത്തകൻ, ഗാനരചയിതാവുമായ എസ്.രമേശൻ നായർ 1948 മേയ് 3 ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ഷഡാനനൻ തമ്പിയുടെയും പാർവതിഅമ്മയുടെയും മകനായി ജനിച്ചു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചു വരവെ 1985-ൽ പുറത്തിറങ്ങിയ ”പത്താമുദയം” എന്ന സിനിമയിലെ ഗാനങ്ങൾ എഴുതി കൊണ്ട് മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിച്ചു.തുടർന്ന് 100-ൽ പരം സിനിമകളിൽ 450 ൽ പരം മനോഹരങ്ങളായ ഗാനങ്ങൾ രചിച്ചു. 100-ൽ പരംനാടകങ്ങൾകും നിരവധിഹിന്ദുഭക്തിഗാനരചനയിലും സജീവമായിരുന്നു.”തിരുക്കുറൽ “, “ചിലപ്പതികാരം ” എന്നിവ മലയാളത്തിൽ വിവർത്തനം ചെയ്തു.2010-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം, ഗുരുവായൂർ ദേവസ്വത്തിൻ്റെ പൂന്താനം അവാർഡ് ,മികച്ചനാടകഗാനരചനക്കുളള കേരള സംഗീതനാടക അക്കാദമിഅവാർഡ് ,വെൺമണി അവാർഡ് ,ആശാൻ പുരസ്കാരം, “ഗുരു പൗർണ്ണിമി” എന്ന കാവ്യസമാഹാരത്തിന് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ രമേശൻ നായർക്ക് ലഭിച്ചിട്ടുണ്ട്. റിട്ട: അദ്ധ്യാപികയും എഴുത്തുകാരിയുമായ പി.രമയാണ് ഭാര്യ.ഏക മകൻ മനുരമേശൻ സംഗീത സംവിധായകനാണ്. 2021-ജൂൺ 18-ാം തീയതി ആ പ്രതിഭാശാലി അന്തരിച്ചു.
2024-06-18