എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിലൂടെ ശബരിമലയിലെ ഡോളി തൊഴിലാളി സമരം പിൻവലിച്ചു1 min read

 

ശബരിമല: ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളികൾ നടത്തിയ സമരം പിൻവലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ രേഖാമൂലം നൽകുന്നതിന് എ.ഡി.എം. നിർദ്ദേശം നൽകി. പൊലീസ്, എ.ഡി.എം. എന്നിവരുടെ സാന്നിധ്യത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ ദേവസ്വംബോർഡ് അധികൃതർക്കു മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്ന് എ.ഡി.എം. തൊഴിലാളികൾക്ക് ഉറപ്പുനൽകി. തുടർന്നാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ദേവസ്വംബോർഡ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച രാവിലെ ഡോളി തൊഴിലാളികൾ മിന്നൽ സമരം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *