പൂങ്കാവന പ്രദേശത്ത് ലഹരിമുക്ത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു1 min read

 

ശബരിമല: കേരള എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ശബരിമല പൂങ്കാവനപ്രദേശം ലഹരിമുക്തമാണെന്ന മുന്നറിയിപ്പ് ഫലകങ്ങള്‍ സ്ഥാപിച്ചു. ലക്ഷ്യ ഫോര്‍ ഫ്യൂച്ചര്‍ ക്ലബ്ബിന്റെ സഹകരണത്തോടെപ്രധാന ഭാഗങ്ങളില്‍ വിവിധ ഭാഷകളിലുള്ള 20 ബോര്‍ഡുകളാണ് സ്ഥാപിക്കുന്നത്. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.
എം.എല്‍.എ. മാരായ അഡ്വ. കെ.യു. ജെനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍,ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.എസ്. മോഹനന്‍,എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. റോബര്‍ട്ട്,പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.എന്‍. സുധീര്‍ ,വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി. പ്രദീപ്, എക്സൈസ് റാന്നി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ. സഹദുള്ള, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *