6/7/22
തിരുവനന്തപുരം :മന്ത്രി സജി ചെറിയാൻ രാജിവെച്ചു.രാജി സ്വാതന്ത്ര തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.രാജി മുഖ്യമന്ത്രിക്ക് കൈമാറി.
ഭരണഘടനയെ അംഗീകരിക്കുന്ന ഒരാളാണ് താൻ.തന്റെ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങൾ അടർത്തിഎടുത്ത് പ്രചരിപ്പിച്ചു. അതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ രാജിയാണ് സജി ചെറിയാന്റെത്. സിപിഎം സംസ്ഥാന നേതൃത്വം അദ്ദേഹത്തെ പിന്തുണച്ചു വെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് രാജിക്ക് കാരണമായത്.