6/7/22
തിരുവനന്തപുരം :മന്ത്രി സജി ചെറിയാന്റെ രാജി ധീരമായ നിലപാടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ഇടതുപക്ഷം സജി ചെറിയാനെയോർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജിയെ പ്രതിപക്ഷം സ്വാഗതംചെയ്യുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. പക്ഷെ തന്റെ പ്രസംഗത്തെ ചെറിയാൻ തള്ളിപറയാത്തത് തെറ്റായിപോയെന്ന് അദ്ദേഹം പറഞ്ഞു.
അതെസമയം എം എൽ എ സ്ഥാനം കൂടി രാജിവയ്ക്കണമായിരുനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. രാജി സിപിഎമ്മിനേറ്റ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ജൂഡിഷ്യൽ മജിസ്ട്രറ്റ് കോടതിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
രാജി വച്ച സജി ചെറിയാന് പകരം തത്കാലം മന്ത്രി ഉണ്ടാകില്ലെന്നാണ് അറിയാൻ സാധിച്ചത്.