‘സമം’ബാബു തിരുവല്ല ചിത്രം ആരംഭിക്കുന്നു.1 min read

9/9/22

മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെനിർമ്മാതാവായും,

തനിയെ, തനിച്ചല്ല ഞാൻ ,മൗനം എന്നീ ചിത്രങ്ങളുടെ രചയിതാവും,സംവിധായകനുമായ,

സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ,ഒരു ഇടവേളയ്ക്ക് ശേഷം രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്സമം

.സിംഫണി ക്രീയേഷൻസിനു വേണ്ടി ബാബു തിരുവല്ല തന്നെ നിർമ്മിയ്ക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ 15-ന് തിരുവല്ലയിലും പരിസരങ്ങളിലുമായിആരംഭിക്കും.

ക്യാമറ – ഉണ്ണി മടവൂർ, പശ്ചാത്തല സംഗീതം – ഇഷാൻ ദേവ് ,കല – പ്രദീപ്, പി.ആർ.ഒ- അയ്മനം സാജൻ .

മനോജ് കെ.ജയൻ, അശോകൻ, പുത്തില്ലം ഭാസി, കാർത്തിക് ശങ്കർ, ഷീലു എബ്രഹാം, കൃതിക പ്രദീപ്, രാധിക എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *