27/2/23
പ്രേംനസീർ സുഹൃത് സമിതി നിർമ്മിക്കുന്ന പ്രഥമ ചലച്ചിത്രം ” സമാന്തരപ്പക്ഷികൾ ” ഫെബ്രുവരി 28 ന് കേരള നിയമസഭ ആർ.ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വൈകുന്നേരം 6.30 ന് സാമാജികർക്കായി പ്രദർശിപ്പിക്കും. ലഹരിക്കെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ജഹാംഗീർ ഉമ്മറാണ് ചിത്രം സംവിധാനംചെയ്തത്.
കൊല്ലം തുളസി ആദ്യമായി കഥ, തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കളക്ടറുടെ വേഷത്തിൽ അഭിനയിക്കുന്നു. ചിറ്റയം ഗോപകുമാറിനെ കൂടാതെ എം.ആർ.ഗോപകുമാർ, കൊല്ലം തുളസി, വഞ്ചിയൂർ പ്രവീൺ കുമാർ, റിയാസ് നെടുമങ്ങാട്, ശ്രീപത്മം, കാലടി ഓമന ,റുക്സാന , മഞ്ചു, വെങ്കി, ആരോമൽ, രാജമൗലി തുടങ്ങിയവരും അഭിനയിക്കുന്നു.. പ്രഭാവർമ്മ, സുജേഷ് ഹരിയുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വാഴമുട്ടം ചന്ദ്രബാബുവാണ്. ചിത്രത്തിന്റെ ഗാന സി.ഡി. പ്രകാശനം സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിക്കും. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.