തിരുവനന്തപുരം: 2047 ഓടെ ഭാരതത്തെ വികസിതഭാരതമാക്കാനുള്ള ലക്ഷ്യത്തോടെയാണ് ബിജെപി പ്രകടനപത്രിക
‘സങ്കല്പ പത്ര’ പുറത്തിറക്കിയതെന്ന് ബിജെപി വക്താവ് സന്ദീപ്വാചസ്പതി. അതില്‍ എടുത്തുപയേണ്ട കാര്യം ബിജെപിയുടെ പ്രകടനപത്രികയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയാണ് ഏറ്റഴും പ്രധാനം. 70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും അഞ്ച് ലക്ഷം വരെയുള്ള ചികിത്സ സൗജന്യമാക്കും എന്നത് ജനങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായ ഒന്നാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോന്നതാണെന്ന് സന്ദീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കുന്ന പ്രകടനപത്രികയാണ് പ്രതിപക്ഷകക്ഷികളുടേത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് വിനാശകരമായ ഒരു പ്രകടനപത്രികയാണ് പുറത്തിറക്കിയിട്ടുള്ളത്. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് വലിയ റോളില്ലങ്കിലും അവരും ഒരു പ്രകടനപത്രിക പുറത്തിറക്കിയിട്ടുണ്ട്. ഈ മൂന്ന് പ്രകടന പത്രികകളും പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രകടനപത്രികകള്‍ രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിച്ച് രാജ്യത്തെ തന്നെ ഇല്ലാതാക്കുന്ന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക വായ്പ, അവര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി, അവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും പ്രത്യേക പദ്ധതികള്‍. ഇതുമാത്രമല്ല സര്‍ക്കാരിന്റെ പബഌക് വര്‍ക്കുകകളുടെ കരാര്‍ മതന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്നതിന് പ്രത്യേക നടപടി. സ്‌കില്‍ ഡവലപ്‌മെന്റ് സ്‌പോര്‍ട്‌സ് ഇവയൊക്കെ മതത്തിന്റെ അടിസ്ഥാനത്തില്‍ പങ്കുവയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക വ്യക്തിനിയമം നടപ്പിലാക്കുമെന്നും പറയുന്നു.
സിപിഎമ്മിന്റെ പ്രകടനപത്രിക കുറച്ചു കൂടി കടന്നതാണ്. എല്ലാം റദ്ദാക്കുമെന്നാണ് അവര്‍ പറയുന്നത്. തേങ്ങ ഉടയ്ക്കുമ്പോള്‍ ചിരട്ടയെങ്കിലും ഉടയ്ക്കണം എന്നു പറയുന്നതുപോലെയാണ് സിപിഎം പ്രകടനപത്രിക ഇറക്കുന്നത്. രാജ്യത്തെ ആണവായുധങ്ങള്‍ നിര്‍വീര്യമാക്കും, സിഐഎ പിന്‍വലിക്കും, യുഎപിഎ റദാക്കും, ഗവര്‍ണര്‍ പദവി ഇല്ലാതാക്കും, രാജ്യം മുഴുവന്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ദേശീയ വിദ്യാഭ്യാസ നയം മാറ്റും. മാത്രമല്ല കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം ഇല്ലാതാക്കും എന്നുവരെ പറയുന്നു. ഇത്തരത്തില്‍ വിനാശകരമായ സാഹചര്യം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രകടന പത്രികയാണ് സിപിഎമ്മിന്റെത്. ഇത്തരം കള്ള പ്രചരണങ്ങളില്‍ വീഴാതെ രാജ്യത്തിന് എന്താണ് ആവശ്യം അത് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കണമെന്ന് സന്ദീപ് വാചസ്പതി അഭ്യര്‍ത്ഥിച്ചു.
2023 ലെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ കണക്കനുസരിച്ച് കേരളത്തില്‍ 17 ശതമാനത്തോളം പേര്‍ സീനിയര്‍ സിറ്റിസണ്‍ ആണ്. ഇത് 2036 ആകുമ്പോഴേക്കും ജനസംഖ്യയുടെ നാലിലൊന്ന് ശതമാനം സീനിയര്‍ സിറ്റിസണ്‍ ഗണത്തില്‍ ഉള്‍പ്പെട്ടവരാകും. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ ജനസംഖ്യയുടെ നാലിലെന്ന് ശതമാനം ആളുകളെ സഹായിക്കുന്ന പദ്ധതിയാണ് ബിജെപിയുടെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗജന്യ ചികിത്സ. ഇത്തരത്തില്‍ നിരവധികാര്യങ്ങളുമായി സമ്പന്നമാണ് ബിജെപിയുടെ പ്രകടന പത്രിക. യുവാക്കള്‍, വനിതകള്‍, സാധാരണക്കാര്‍, കര്‍ഷകര്‍ എന്നിവരെ ലക്ഷ്യം വച്ചുള്ളതാണ് ബിജെപിയുടെ പ്രകടനപത്രിക. ബിജെപിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും എങ്ങനെയാണ് രാജ്യത്തെ ജനങ്ങളെയും വികസനത്തെയും കാണുന്നത് എന്ന് ജനങ്ങള്‍ ഇത് വച്ച് താരതമ്യം ചെയ്യണം.
രാജ്യത്തെ എല്ലാ മേഖലയെയും ബന്ധിപ്പിച്ച് മൂന്ന് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കുമെന്ന് ബിജെപി പറയുന്നു. 2036 ആകുമ്പോഴേക്കും രാജ്യത്ത് ഒളിമ്പിക്‌സ് നടത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. വന്ദേഭാരത് ട്രെയിന്‍ സ്ലീപ്പറും ചെയര്‍കാറും മെട്രോയുമായി വിഭജിച്ച് വികസിപ്പിക്കും. എല്ലാ പൗരന്‍മാരേയും ഒന്നുപോലെ കാണുന്ന ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കും. എല്ലാജനങ്ങള്‍ക്കും പൈപ്പ് ലൈന്‍ വഴി ഗ്യാസ് എത്തിക്കും. 3 കോടി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കും. ഇലക്ട്രിസിറ്റി ബില്‍ പൂജ്യമാക്കുന്ന തരത്തില്‍ സോളാര്‍ പവര്‍ വ്യാപകമാക്കും. മുദ്രാലോണ്‍ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തും. ശാസ്ത്രസാങ്കേതിക ഗവേഷണങ്ങള്‍ക്കായി ഒരു ട്രില്യണ്‍ ഡോളര്‍ മാറ്റിവയ്ക്കും. 2047 ആകുമ്പോള്‍ ലോകത്ത് ഒന്നാം നമ്പര്‍ ശക്തിയായി മാറാന്‍ ആവശ്യമായ പദ്ധതികളാണ് ദേശീയ ജനാധിപത്യം സഖ്യം മുന്നോട്ടു വയ്ക്കുന്നത്.
ഭാരതത്തിന്റെ ആണവായുധങ്ങള്‍ നിര്‍വീര്യമാക്കുമെന്ന് പറയുന്നത് ആരെ സഹായിക്കാനാണ് എന്ന് സിപിഎമ്മിന്റെ നേതാക്കള്‍ വ്യക്തമാക്കണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു. ഒരു സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് എങ്ങനെയാണ് ഇത്തരം നിലപാടെടുക്കാന്‍ കഴിയുന്നത്. ആരുടെ കൈയില്‍ നിന്ന് അച്ചാരം വാങ്ങിയാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണം. ആണവായുധങ്ങള്‍ നിര്‍വീര്യമാക്കുമെന്ന് പറയുന്ന സിപിഎമ്മിന്റെ പ്രകടനപത്രികയില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നും സന്ദീപ് ചോദിച്ചു.
ബിജെപിയെ തോല്പിക്കാന്‍
സിപിഎം- കോണ്‍ഗ്രസ്സുമായി ഡീല്‍ ഉണ്ടാക്കി”
ബിജെപി കേരളത്തില്‍ രണ്ടാം സ്ഥാനത്തു പോലും എത്തില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത് കേരളത്തില്‍ സിപിഎമ്മിന് എത്ര സീറ്റ് കിട്ടുമെന്ന് പറയാന്‍ താന്‍ ജ്യോത്സ്യന്‍ അല്ലെന്നാണ്. അപ്പോള്‍ എന്ത് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ബിജെപിക്ക് സീറ്റ് കിട്ടില്ലന്ന് മുഖ്യമന്ത്രി പറയുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഡില്‍ എന്താണെന്ന് വ്യക്തമാക്കണം. തിരുവനന്തപുരത്തും തൃശൂരും നൂറ് ശതമാനം ബിജെപിക്ക് വിജയം ഉറപ്പുള്ള മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഡീല്‍ എന്താണെന്ന് മുഖ്യമന്ത്രി തുറന്നു പറയണം. രാജ്യത്ത് വിഭജന രാഷ്ട്രീയക്കാരായ ഇത്തരം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് പിന്മാറി വികസന രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന എന്‍ഡിഎക്ക് വോട്ട് നല്‍കണം. കേരളത്തില്‍ നിരവധി സീറ്റുകളില്‍ ബിജെപി വിജയിക്കും. മുഖ്യമന്ത്രിക്ക് തടയാന്‍ പറ്റുമെങ്കില്‍ തടയട്ടെ. മുഖ്യമന്ത്രിയുടെ പ്രസ്താവന വോട്ട് കച്ചവടത്തിന്റെ ഉദാഹരണമാണെന്നും സന്ദീപ് പറഞ്ഞു.
കഴിഞ്ഞ തവണത്തെ പ്രകടനപത്രികയിലെ 99 ശതമാനം വാഗ്ദാനങ്ങളും നടപ്പിലാക്കി കഴിഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദിസര്‍ക്കാര്‍ ഭരണത്തില്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് നിരവധി പദ്ധതികളുടെ ഗുണമുണ്ടായി. ജനങ്ങള്‍ക്കതറിയാം. കേരളത്തിലേക്കുവന്ന വികസന പദ്ധതികളെക്കുറിച്ചും അവര്‍ക്കറിയാം.മോദി സര്‍ക്കാര്‍ കേരളത്തിനു എന്തുനല്‍കിയെന്ന മുഖ്യമന്ത്രിയടക്കമുവഌവരുടെ ചോദ്യത്തിന് ആ വികസന, ക്ഷേമ പദ്ധിതകലാണ് ഉത്തരമെന്നും സന്ദീപ് പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം ആര്‍. പ്രദീപും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.