തിരുവനന്തപുരം : കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം ‘ ഏപ്രിൽ 17 മുതൽ 20 വരെ കുളത്തറ സാന്ദീപനി സേവാ മന്ദിരത്തിൽ നടക്കും. എ ഐ, ഒറിഗാമി, മെന്റലിസം, മാജിക്, കുട്ടി പാട്ടുകൾ, കൗൺസിലിംഗ്, നാടകക്കളരി, യോഗ, കഥാലോകം, കളിക്കളം
തുടങ്ങിയവ ക്യാമ്പിന്റെ പ്രത്യേകതകളാണ്.ട്രസ്റ്റിന്റെ രജതോത്സവത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.