5/9/23
തിരുവനന്തപുരം : ഓണത്തിന്റെ പശ്ചാത്തലത്തിലുള്ള സംഗീത വീഡിയോ ആൽബം
സാരംഗീരവം ചലച്ചിത്ര നടൻ മധു പ്രകാശനം ചെയ്തു.
ഹൃദയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ആൽബം ഡോ. ബി. രജീന്ദ്രൻ, ശരത് രാജ് എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തത്. സുനിൽ ജി. ചെറുകടവ് രചിച്ച ഗാനത്തിന് സംഗീതം നൽകിയത് ഹൃദയ പ്രൊഡക്ഷൻസാണ്.
പി. വി. പ്രീത, റെജി എന്നിവരാണ് ഗാനം ആലപിച്ചത്.അനൂപ് കൃഷ്ണൻ,
ശ്രീനിധി എ. എസ്,
എൽ. ആർ. വിനയചന്ദ്രൻ,
എ. എച്ച്. ഹഫീസ്, ഈശ്വർ എം.വിനയൻ, ആയിഷ ബിൻത് അനസ് തുടങ്ങിയവരാണ് പ്രധാനഅഭിനേതാക്കൾ.
ഓണത്തിന്റെ പഴയകാല ഹൃദ്യമായ ഓർമകളിലൂടെയുള്ള
ആൽബത്തിൽ കഥകളിയും തെയ്യവും കളരിപ്പയറ്റുമെല്ലാം മനോഹരമായി പകർത്തിയിട്ടുണ്ട്. മച്ചൂസ് ഇന്റർനാഷണലാണ് ഛായാഗ്രഹണം നിർവഹിച്ചത്.
ആൽബത്തിന്റെ പ്രകാശന ചടങ്ങിൽ അണിയറപ്രവർത്തകരും താരങ്ങളും പങ്കെടുത്തു.റഹിം പനവൂർ
ആണ് പിആർഒ.
റഹിം പനവൂർ
പിആർഒ
ഫോൺ : 9946584007