1/5/23
തിരുവനന്തപുരം :’ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് താന്‍ ആവശ്യപ്പെടില്ലെന്ന് എംപി ശശി തരൂര്‍.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഉള്ളടക്കം ദുരുപയോഗം ചെയ്യപ്പെടും എന്നതുകൊണ്ട് മാത്രം വിലക്കാനാവില്ല. മലയാളികള്‍ക്ക് സിനിമ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
സിനിമ ‘ഞങ്ങളുടെ കേരളത്തിന്റെ കഥയല്ല, മറിച്ച് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കും’ എന്നാണ് തരൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നുന്നത്. ഇതിന് പിന്നാലെയാണ് നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തി ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വിരുദ്ധമാണ് തരൂരിന്റെ നിലപാട്. സിനിമ കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുന്നതാണെന്നും വര്‍ഗീയ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു.മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.