സത്യം നിങ്ങളെ സ്വതന്ത്രരാക്കും”. ആദ്യ ഗാനം റിലീസായി.1 min read

ഒരു സിനിമയിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ്സ് ഒരു വ്യക്തി കൈകാര്യം ചെയ്തു എന്ന നിലയിൽ വേൾഡ് റെക്കോർഡിലേക്ക് എത്തുന്ന “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന സിനിമയിലെ ആദ്യ ഗാനം മനോരമ മ്യൂസിക് യൂട്യൂബ് ചാനലിൽ കൂടി റിലീസ് ആയി. സംവിധായകനും, പ്രമുഖ സംഗീത സംവിധായകനുമായ ആന്റണി എബ്രഹാം തന്നെയാണ് ഗാന രചനയും, സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. റിജിഷ ബാലകൃഷ്ണനാണ് ഗാനം ആലപിച്ചത്. നമിത അലക്സാണ്ടർ, ശ്രീ ഗംഗ എന്നിവരാണ് ഗാന രംഗത്തിൽ അഭിനയിച്ചത്. “പാതിയിൽ പാതിയായ് ചേർന്ന്…” എന്ന ഗാനം ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

ചിത്രത്തിന്റെ ഗാന രചനയും,പ്രോഗ്രാമിങ്ങും, നിർവ്വഹിക്കുകയും, ചിത്രത്തിന്റെ സംവിധാനം, എഡിറ്റിംഗ്, സിനിമാട്ടോഗ്രാഫി തുടങ്ങി മുപ്പതോളം ക്രെഡിറ്റ്സുകളും, കൈകാര്യം ചെയ്തിരിക്കുന്നത് ആന്റണി എബ്രാഹാമാണ്.
2015ൽ പുറത്തിറങ്ങിയ “ഓർമ്മകളിൽ ഒരുമഞ്ഞുകാലം”, 2021ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമായ “ഒനാൻ “എന്നീ സിനിമകൾക്ക് ശേഷം,ആൻറണി എബ്രഹാം സംഗീത സംവിധാനം നിർവഹിക്കുന്ന ചലച്ചിത്രമാണ് “സത്യം നിങ്ങളെ സ്വതന്ത്രരാക്കും”.

കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ഉൾപ്പെടെ, നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ആൻ്റണി എബ്രഹാമിന്റെ സംവിധായകൻ എന്ന നിലയിലുള്ള രണ്ടാമത്തെ ചലച്ചിത്രമായ “സത്യം നിങ്ങളെ സ്വതന്ത്രരാക്കും ” ഈ മാസം അവസാനത്തോടെ തീയറ്ററുകളിൽ എത്തുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *