കേരള സർവ്വകലാശാല പഠന വകുപ്പുകളിൽ യു.ജി.സി. മാനദണ്ഡപ്രകാരമുള്ള ക്ലാസുകൾ നടക്കുന്നില്ലന്ന് പരാതി . ഗവർണർക്ക് നിവേദനം നൽകി സേവ് എഡ്യൂക്കേഷൻ ഫോറം1 min read

14/3/23

 

തിരുവനന്തപുരം :കേരള സർവ്വകലാശാല പഠന വകുപ്പുകളിൽ യു.ജി.സി. മാനദണ്ഡപ്രകാരമുള്ള ക്ലാസുകൾ നടക്കുന്നില്ലന്ന് പരാതി.ഗവർണർക്ക് നിവേദനംനൽകി സേവ് എഡ്യൂക്കേഷൻ ഫോറം.

യു.ജി.സി. മാനദണ്ഡം 2018 പ്രകാരം ഒരു സെമസ്റ്ററിൽ പോസ്റ്റ്-ഗ്രാജ്വേറ്റ് പ്രോഗ്രാമിന് (എം.എ./ എം.എസ് സി./ എം കോം) 90 ദിവസം അധ്യായനം നടക്കണം. എന്നാൽ നിലവിലുള്ള ഡിപ്പാർട്മെൻറ് യൂണിയൻ ഇത്രയും ദിവസം അധ്യായനം നടത്തുന്നതിന് അനുവദിക്കാറില്ല. ആർട്സ്‌ ഫെസ്റ്റ് എന്ന പേരിൽ ഒരാഴ്ചയാണ് (14 – 18 വരെ) യൂണിയൻ സ്വയം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വർഷാവർഷം നടക്കുന്ന ഇലക്ഷന് നിരവധി ദിവസങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. പുറമെ യൂണിവേഴ്‌സിറ്റി കലോത്സവം, ഓണം, ക്രിസ്തുമസ്, ദീപാവലി, ഹോളി തുടങ്ങിയ സംസ്ഥാനത്തിനകത്ത് പ്രധാനപ്പെട്ടതും അല്ലാത്തതുമായ മുഴുവൻ ആഘോഷങ്ങൾക്ക് വേണ്ടിയും ദിവസങ്ങളോളം ക്ലാസുകൾ മുടക്കാറുണ്ട്. ഇതിനെല്ലാം അപ്പുറം യൂണിയൻറെയും സിൻഡിക്കേറ്റിന്റെയും നേതൃത്വത്തിൽ നടക്കുന്ന നിരവധി പാർട്ടി പരിപാടികൾ വേറെയും. കേരള സർവ്വകലാശാലയുടെ പഠന വകുപ്പുകളിൽ നടന്നുവരുന്ന ഗവേഷണോന്മുഖ പി.ജി. കോഴ്‌സുകൾക്ക്, ഔട്ട്കം ബേസ്‌ഡ് അടിസ്ഥാനമാക്കിയുള്ള സിലബസ് ആണ് തയ്യാറാക്കിയിട്ടുള്ളത്. കൃത്യമായ ദിവസങ്ങളിൽ അധ്യായനം നടന്നാൽ മാത്രമേ ഇത്തരം സിലബസ് കൊണ്ടുള്ള പൂർണ്ണ പ്രയോജനം വിദ്യാർത്ഥികൾക്ക് ലഭിക്കുകയുള്ളു. ഈ വിഷയം ചൂണ്ടിക്കാണിച്ച് കൊണ്ട് ക്ലാസ്സുകൾക്ക് തടസമുണ്ടാകാത്ത രീതിയിൽ യൂണിയൻറെ പ്രവർത്തനം നടത്തുന്നതിന് വേണ്ട നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷൻ ഫോറം ചാൻസലറായ ഗവർണർക്കും വൈസ് ചാൻസലർക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *