പിരിച്ചുവിടൽ നോട്ടീസ് കൈപ്പറ്റിയ കുസാറ്റ് വിസി നടത്തുന്ന അധ്യാപക നിയമനങ്ങൾ തടയണം,വിസി ക്ക് ചട്ടവിരുദ്ധമായി നൽകിയ പ്രൊഫസ്സർ പദവി പിൻവലിക്കണം;ഗവർണർക്ക് നിവേദനം1 min read

18/1/23

തിരുവനന്തപുരം :സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനതീയതി മുതൽ നിയമനം അസാധുവാകാ തിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്ന കുസാറ്റ് വൈസ് ചാൻസലർ ഡോ:K.N.മധുസുദനൻ തിരക്കിട്ട് അധ്യാപക നിയമനങ്ങൾ നടത്തുന്നത് തടയണമെന്ന്ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൽ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

രാഷ്ട്രീയ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് പ്രൊഫസർ മാരുടെ നിയമനം തിരക്കിട്ട് നടത്തുവാൻ പിരിച്ചുവിടൽ നോട്ടീസ് കൈപ്പറ്റിയ വൈസ് ചാൻസലർ തയ്യാറായതെന്നറിയുന്നു.
ജനുവരി 20 ന്
മാത്തമറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഇന്റർവ്യൂ നിശ്ചയിച്ചിട്ടുണ്ട്. മറ്റ് വിഷയങ്ങളിലെ ഇന്റർവ്യൂ തീയതികൾ ഉടൻ നിശ്ചയിക്കും.

അതിനിടെ 2018 സെപ്റ്റംബറിൽ കെ.എൻ .മധുസൂദനനെ മുൻകാലപ്രാബല്യത്തിൽ പ്രൊഫസറായി നിയമിച്ചതിന്റെ രേഖകൾ പുറത്തായി.
ഇദ്ദേഹത്തിന്റെ പ്രൊഫസർ പ്രമോഷന് രൂപീകരിച്ച വിദഗ്ധ അംഗങ്ങൾ അടങ്ങുന്ന സെലക്ഷൻ കമ്മിറ്റി പ്രൊഫസ്സറായുള്ള പ്രൊമോഷന് അയോഗ്യനാണെന്ന് ശുപാ ർശ ചെയ്തിരുന്നു. പ്രസ്തുത ശുപാർശ അവഗണിച്ച്,അദ്ദേഹത്തിന് പ്രൊഫസർ പദവി നൽകുന്നതിന് സിൻഡിക്കേറ്റ് മറ്റൊരു സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു് 2004 മുതൽ മുൻകാലപ്രാബല്യത്തിൽ പ്രൊഫസ്സറായി പ്രമോഷൻ നൽകി. നിലവിലുള്ള 2018ലെ യുജിസി റെഗുലേഷന് അനുസൃതമായി പ്രൊമോഷൻ നൽകുന്നതിന് പകരം,ചട്ടവിരുദ്ധമായി 2000 ത്തിലെ യു ജി സി റെഗുലേഷൻ പ്രകാരം 2004 മുതൽ മുൻ കാലപ്രാബല്യത്തിൽ പ്രൊമോഷൻ നൽകിയതിലും,വൈകി പ്രൊമോഷന് അപേക്ഷ സമർപ്പിച്ചതിലും ദുരൂഹതയുണ്ട്.

2018 ൽ ചട്ടവിരുദ്ധമായി പ്രൊഫസ്സർ പ്രൊമോഷൻ നേടിയ മധുസൂദനനെ നിയമനപാനലിലെ സീനിയർ പ്രൊഫസ്സർമാരെ പിന്തള്ളി വിസി യായി തിരക്കിട്ട് നിയമിക്കുകയായിരുന്നു.

വിസി ഡോ: മധുസുദനന് 2004 മുതൽ നൽകിയ പ്രൊഫസ്സർ പ്രൊമോഷൻ പുന പരിശോധിക്കണമെന്നും, പിരിച്ചുവിടൽ നോട്ടീസ് കൈപ്പറ്റിയിട്ടുള്ള വിസി അധ്യാപക നിയമനങ്ങൾ നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *