സർവകലാശാലകൾ മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീണ്ട വിവാദങ്ങളുടെ തുടക്കക്കാരൻ, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ;5വർഷങ്ങൾ കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ സജീവ ഇടപെടൽ നടത്തിയെന്ന് ആർ. എസ്. ശശികുമാർ1 min read

19/5/23

തിരുവനന്തപുരം :കേരളത്തിലെ 9സർവകലാശാല കളുടെയും അകവും പുറവും ഇഴകീറി പരിശോധിച്ച്, നിരവധി വിവാദങ്ങളും, വാദ പ്രതിപാദങ്ങൾക്കും ഇടനൽകി, ഒരുകാലത്ത് കേരളം ഉറ്റുനോക്കുന്ന വാർത്തപ്രാധാന്യം നേടിയ സംഘടന. അത് പിന്നിട്ട 5വർഷങ്ങളിൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സജീവ ഇടപെടൽ നടത്താൻ സാധിച്ചതായി ചെയർമാൻ ആർ. എസ്. ശശികുമാർ. സംഘടനയുടെ 5വർഷത്തെ പ്രവർത്തനങ്ങൾ FB പോസ്റ്റിലൂടെയാണ് അദ്ദേഹം വിവരിക്കുന്നത്.സർവകലാശാല കളിൽ നിന്നുതുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീളുന്ന ഒട്ടനവധി ചെറുതും വലുതുമായ പ്രവർത്തനങ്ങളുടെ സമ്പൂർണ വിവരണമാണ് പോസ്റ്റ്‌.

R . S.ശശികുമാറിന്റെ FB പോസ്റ്റിന്റെ പൂർണരൂപം 

“*സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി (SUCC) — അഞ്ച് വർഷ കാലം -ഒരു തിരിഞ്ഞുനോട്ടം*

ഉന്നത വിദ്യാഭ്യാസ മേഖലയുടെ മൂല്യച്ചൂതിയും, അമിതമായ രാഷ്ട്രീയവൽക്കരണവും,വിദ്യാർഥികളിലെ അച്ചടക്കമില്ലായ്മയും തുറന്നുകാട്ടുകയും ഇവ പ്രതിരോധിച്ച് ഈ മേഖലയെ സ്വാതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച് വർഷം മുൻപ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി എന്ന വിദ്യാഭ്യാസ മേഖലയെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ ഉദയം ചെയ്തത്.

അഞ്ച് വർഷം മുൻപ് തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ എസ്എഫ്ഐ വിദ്യാർത്ഥി നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്ന് പഠിക്കാനാവാത്തതിൽ പ്രതിഷേധിച്ച്,കൈത്തണ്ട മുറിച്ച് ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം പുറംലോകം അറിഞ്ഞു. തുടർന്ന് വിദ്യാർഥിനികൾ സംഘടിതമായി പ്രക്ഷോഭം സംഘടിപ്പിച്ചതും, പോലിസ് ഓഫീസർ ഉദ്യോഗത്തിന് പി എസ്സി നടത്തിയ എഴുത്തു പരീക്ഷയിൽ റാങ്ക് ലഭിച്ചവരും റാങ്ക് നഷ്ടപ്പെട്ടവരും തമ്മിൽ നടന്ന കത്തികുത്തും പൊതുജനം കണ്ടതാണ്.

കലാലയങ്ങളിൽ എസ്എഫ്ഐയുടെ അഴിഞ്ഞാട്ടവും, മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നത് സംസ്ഥാനടിസ്ഥാനത്തിൽ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് P. K.ഷംസുദ്ദീന്റെ നേതൃത്വത്തിൽ 5 അംഗ കമ്മിറ്റി SUCC രൂപീകരിച്ചത് കലാലയങ്ങളിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകൾ നേരിട്ട് മനസ്സിലാക്കാൻ സഹായകമായി.

കോളേജുകളിലെ ഇടി മുറികളും, പീഡനങ്ങളും, കാഴ്ചക്കാരായ അധ്യാപകരും, വിദ്യാർഥിനേതാക്കൾക്ക് ചോദ്യപേപ്പർ ചോർത്തി കൊടുക്കുന്ന അധ്യാപക സംഘടനാ നേതാക്കളും, എതിർ വിദ്യാർഥി സംഘടനകളെ കൈയ്യൂക്ക് കൊണ്ട് ഇല്ലാതാകുന്നവരും, സഹ അധ്യാപകരെ രാഷ്ട്രീയ അന്ധതയിൽ ഒറ്റുകൊടുക്കുന്ന അധ്യാപക നേതാക്കളും, ചേർന്ന് കലാലയ അന്തരീക്ഷം തകർക്കുകയാണെന്നും പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ പോലും പഠനം ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട്‌ ഗവർണർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് കൈമാറിയെങ്കിലും മേൽ നടപടികൾ ഒന്നും ഉണ്ടാ യിട്ടില്ല.

സിപിഎം നേതാക്കളുടെ സർവ്വകലാശാല കേന്ദ്രീകരിച്ചുള്ള വ്യാപകമായ പിൻവാതിൽ നിയമനങ്ങൾ സമൂഹമധ്യത്തിൽ കൊണ്ടുവന്നു.
മന്ത്രി പി രാജീവന്റെ ഭാര്യയെ ക്യൂസാറ്റിലും,
എം.ബി.രാജേഷിന്റെ ഭാര്യയെ സംസ്കൃതയിലും, പി കെ ബിജുവിൻറെ ഭാര്യയെ കേരളയിലും, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹനന്റെ ഭാര്യയെ മലയാള മഹാനിഘണ്ടു മേധാവിയായി കേരളയിലും നിയമിച്ചതും, ഷംസീറിന്റെ ഭാര്യക്ക് കാലിക്കട്ടിൽ റാങ്ക് നൽകിയതും,രാഗേഷിന്റെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസർ ആയി കണ്ണൂരിൽ റാങ്ക് നൽകിയതും,റാങ്ക് നൽകിയതിന് പാരിതോഷികമായി കേരള സംസ്ഥാന ചരിത്രത്തിൽ ആദ്യമായി അനധികൃതമായും ചട്ടവിരുദ്ധമായും കണ്ണൂർ വൈസ് ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രന് പുനർനിയമനം നൽകിയതും പുറത്തുകൊണ്ടുവന്നു.
അദ്ദേഹത്തിന്റെ പുനർനിയമനം ഇപ്പോൾ സുപ്രീം കോടതിയുടെ സജീവ പരിഗണയിലാണ്.

എക്സ് എം.പി,പി കെ ബിജുവിന്റെ ഭാര്യ ഡേറ്റാ തട്ടിപ്പു നടത്തിയാണ് പ്ര ബന്ധങ്ങൾ തയ്യാറാക്കിയതെന്നത് പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് ബിജുവിന്റെ ഭാര്യയ്ക്ക് പ്രസാധകാരോട് മാപ്പ് പറ യേണ്ടതായിവന്നു.

അക്ഷര തെറ്റും വ്യാകരണ പിശകുമായി നിരവധി പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ സമാഹരിച്ച് തയ്യാറാക്കി Phd നേടിയ കെ.ടി.ജലീലിന്റെ ഡോക്ടറേറ്റ് ബിരുദം പുനപരിശോധിക്കണമെന്ന ആവശ്യം സജീവമാക്കി.

യുജിസി റെഗുലേഷന് വിരുദ്ധമായി യൂജിസി പ്രതിനിധിയെ ഒഴിവാക്കി ഒറ്റ പേര് മാത്രം ഗവർണർക്ക് സമർപ്പിച്ചു നടത്തിയ ഫിഷറീസ് സർവകലാശാല വിസി നിയമനം പുറത്തുകൊണ്ടുവന്നു.ഹൈക്കോടതിക്ക് നിയമനം അസാധുക്കേണ്ടിവന്നു.

സിപിഎംനേതാക്കളുടെ ഭാര്യമാരുടെ പിൻവാതിൽ നിയമനങ്ങൾക്ക് സമാ നമായി പുറത്തായ ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ തന്റെ ഭാര്യയെ ചട്ടവിരുദ്ധമായി നേരിട്ട് ഫിഷറീസ് സർവകലാശാല ഡീൻ ആയി നിയമിച്ചു.ഇത് ഗവർണറുടെയും സർക്കാറിന്റെയും ശ്രദ്ധയിൽ പെടുത്തി.

എം ജി യൂണിവേഴ്സിറ്റി പിവിസി അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സ്വന്തമായി ഒപ്പിട്ട് നൽകിയ വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ കുസാറ്റിൽ പ്രൊഫസ്സറായി നേരിട്ട് നിയമനം നൽകിയത് വിവാദമായി.ഒരു അസിസ്റ്റന്റ് പ്രൊഫസ്സർ ആയി പോലും സ്ഥിരം നിയമനം ലഭിക്കാത്തയാളാണ് നേരിട്ട് പ്രൊഫസ്സർ ആയത്.

കാലിക്കറ്റിൽ സിൻ ഡിക്കേറ്റ് അംഗം ഡോ: മനോഹരൻ, ഇല്ലാത്ത തസ്തികയിൽ ഭാര്യയ്ക്ക് നിയമനം നേടി കൊടുത്തതിനെതിരെ ഗവർണർക്ക് പരാതി നൽകി.

ഷാർജ ഭരണാധികാരിക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഓണററി ബിരുദം നൽകിയ വേദിയിൽ ചട്ടവിരുദ്ധമായി മുഖ്യമന്ത്രി പങ്കെടുത്തതിനെതിരെ ചാൻസിലർക്ക് പരാതി നൽകി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ പ്രോഗ്രാം, ഷാർജ ഭരണാധികാരിയെ സ്വാധീനിക്കാൻ മുഖ്യമന്ത്രിയും
K.T.ജലീലും കൂടി ആസൂത്രിതമായി ഹൈ ജാക്ക് ചെയ്തത് പിന്നീട് രാഷ്ട്രീയ കോളിള ക്കമായിമാറിയിരുന്നു.

മുൻ സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി അധ്യാപക നിയമനങ്ങൾ മാത്രം ലക്ഷ്യം വച്ച് നാലാം കിട പപ്പറ്റുകളെ വൈസ് ചാൻസലർമാരായി അവരോധിച്ചത് പിൻവാതിൽ അധ്യാപക നിയമനങ്ങൾ നടത്തുന്നത്തിനാണെന്നത് അക്കാദമിക് സമൂഹത്തെ ബോധ്യപെടുത്താനായി.

സർവകലാശാലകളിലെ വിവിധ വകുപ്പുകളെ ഒറ്റ യൂണിറ്റ് ആയി സംവരണം നടപ്പിലാക്കുവാനുള്ള സർക്കാർ നിയമം നടപ്പാക്കിയതിനെ തുടർന്ന് സംവരണം അ ട്ടിമറിച്ചു നടത്തിയ അധ്യാപക നിയമനങ്ങൾ ചോദ്യം ചെയ്തു നടത്തിയ നിയമ പോരാട്ടം സുപ്രീംകോടതിയിൽ എത്തിക്കുന്നതിന് നേതൃത്വം വഹിച്ചു.

കാലിക്കറ്റ് സർവകലാശാലയിൽ സംവരണം പൂർണ്ണമായും അട്ടിമറിച്ച് നടത്തിയ നിയമനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യിച്ചു. ഇവ ഇപ്പോൾ കോടതിയുടെ സജീവ പരിഗണയിലാണ്.

മലയാളം സർവ്വകലാ ശാലയിൽ സംവരണം
അട്ടിമറിച്ച് അധ്യാപക നിയമനങ്ങൾ വ്യാപകമായി നടത്തി.
കാലിക്കറ്റിലെ റിട്ടയർ ചെയ്ത ഒരു സിപിഎം സംഘടനാ നേതാവിനെ സൂപ്പർ വിസി യായി അവരോധിച്ച് (PA to VC) നടത്തിയ നിയമന ക്രമക്കേടുകൾ ഗവർണറുടെ ശ്രദ്ധയിൽ പെടുത്തി.

കലാമണ്ഡലം സർവ്വകലാശാല പിൻ വാതിൽ നിയമന കേന്ദ്രമാക്കി മാറ്റി. ഇപ്പോൾ കൃത്യമായി ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയിലായി.ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി. അനാവശ്യമായി നിയമിച്ചവരെ പിരിച്ചുവിടണമെന്ന SUCC യുടെ നിവേദനം ഗവർണർ പരിഗണിക്കവെ അദ്ദേഹത്തെ ചാൻസിലർ പദവിയിൽ നിന്നും നീക്കി.

സമാന രീതിയിൽ സംസ്കൃതയിലും അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നു. അന്നത്തെ വിസി ഡോ :അഡാട്ട് ആണ് തട്ടിപ്പുകൾക്ക് നേതൃത്വം വഹിച്ചത്. സ്വന്തം ഗവേഷക വിദ്യാർഥികൾക്ക് വിസി യും ഡീനും വിഷയങ്ങൾ അവഗണിച്ച് നിയമനം നൽകി. നാക് A + ഗ്രേഡ് ലഭിക്കാനുള്ള പരിതോഷികമായി നാക് പരിശോധന സമിതി ചെയർമാനായിരുന്ന കാളിദാസ സംസ്‌കൃത യൂണിവേഴ്സിറ്റി വിസി യുടെ വേണ്ടപ്പെട്ട ഒരു ഗവേഷക വിദ്യാർഥിനിക്കും നിയമനം നൽകി. സംവരണം അവഗണിച്ച് താൽക്കാലിക നിയമനം നൽകിയ വനിത സ്വാധീനത്തിന്റെ മറവിൽ ഇപ്പോഴും സ്ഥിരം തസ്തികയിൽ തുടരുന്നു. ഈ കാര്യങ്ങൾ ഗവർണറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

എംജി സർവ്വകലാശാല, ഗൾഫിൽ സിപിഎം നേതാക്കളുടെ സ്വാധീനത്തിൽ ഒരു കോളേജ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ ഗവർണർക്കും കേന്ദ്ര സർക്കാരിനും പരാതി നൽകി. കേന്ദ്ര സർക്കാരിന്റെ അനുമതി കൂടാതെയാണ് കോളേജ് അനുവദിക്കാനുള്ള പരിശോധന പിവിസി യുടെ നേതൃത്വത്തിൽ നടന്നത്.പദ്ധതി ഉപേക്ഷിച്ചു.

കളങ്കിതരായവർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നാൽകാനുള്ള കാലിക്കറ്റ്‌ സിൻ ഡിക്കേറ്റിന്റെ നീക്കം പരാജയപ്പെടുത്തി.

സർക്കാർ സ്വകാര്യ ഏജൻസികളുമായി ചേർന്ന് ആരംഭിക്കുന്ന സയൻസ് പാർക്കിന് കേരളസർവ്വകലാശാലയുടെ 200 കോടി രൂപ വില വരുന്ന 10 ഏക്കർ ഭൂമി വിട്ടുകൊടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കാൻ സമിതിയുടെ യഥാസമയ ഇടപെടൽ നിമിത്തമായി.

‘സംസ്കൃത’ യിൽ യുവജനോത്സവത്തിൽ പങ്കെടുക്കാത്തവർക്ക് വിസി യുടെ ഒത്താശയോടെ ഗ്രേസ് മാർക്ക്‌ നൽകിയത് വിവാദമാക്കി.

കേരളയിൽ ദിവസ ശമ്പളത്തിൽ ആറു വർഷത്തിലേറെയായി ജോലി ചെയ്യുന്ന 52 ലൈബ്രറി അസിസ്റ്റന്റ് മാരെ സ്ഥിര പെടുത്താനുള്ള നീക്കം പിൻവലിപ്പിച്ചു. PSC യ്ക്ക് ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തു.

കാലിക്കറ്റ്, എം ജി,കെ ടി യു, എന്നിവിടങ്ങളിൽ കെ. ടി. ജലീൽ അ ദാലത്തിലൂടെ നടപ്പാക്കിയ മാർക്ക് ദാനത്തിനെതിരെ കൈകൊണ്ട നിലപാടുകൾ മൂലം ഗവർണർക്ക് അദാലത് നടത്തിപ്പ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടേണ്ടിവന്നു.
തുടർന്ന് ചട്ട വിരുദ്ധമായി അനുവദിച്ച മാർക്ക്‌ ദാനം പിൻവലിക്കേണ്ടതായും വന്നു.

അനധികൃതമായി സോഫ്റ്റ്‌വെയർ തിരിമറിയിലൂടെ 900 വിദ്യാർത്ഥികൾക്ക് മാർക്ക് കൂട്ടിയിടുകയും 23 പേർക്ക് വ്യാജമായി ബി എസ് സി ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്ത കേരള സർവകലാശാല പരീക്ഷവിഭാഗത്തിലെ നടപടി പുറത്തുകൊണ്ടുവന്നു.

ചട്ടവിരുദ്ധമായി കാലിക്കറ്റ് സർവകലാശാലയിൽ നിയമിച്ച രജിസ്ട്രാറെ കോടതിവിധിയിലൂടെ പുറത്താക്കി.

കെ.റ്റി. ജലീലിന് ഖുർആൻ കടത്തിന് കൂട്ടുനിന്ന സി അപ്റ്റ് ഡയറക്ടർ അബ്ദുൾ റഹ്മാനെ, പ്രത്യുപകാരമായി LBS ഡയറക്ടറായി നിയമനം നൽകിയതിനെതിരെ ഗവർണർക്ക് പരാതി നൽകി. പ്രിൻസിപ്പൽ നിയമനത്തിന് പോലും യോഗ്യതയില്ലാത്തയാളെയാണ് സിപിഎം അധ്യാപക സംഘടനാ ഭാരവാഹികളായ അപേക്ഷകരെപോലും പിൻതള്ളി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് സമാന തസ്തികയിൽ നിയമനം നൽകിയത്

യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതികൾക്ക് പരീക്ഷ എഴുതുന്നതിന് വീട്ടിൽ ഉത്തരക്കടലാസ് എത്തിച്ച അധ്യാപകനെ കേരള സർവകലാശാലയിൽ അറബി വകുപ്പു മേധാവിയായി നിയമിക്കാനുള്ള തീരുമാനം ചെറുത്തു.

വിവിധ സർവകലാശാലകളിൽ എസ്എഫ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകരെയും ജീവനക്കാരെയും പീഡിപ്പിക്കുന്ന യൂണിവേഴ്സിറ്റി അധികൃതരുടെ നടപടികൾ ഗവർണറുടെ ശ്രദ്ധയിൽ പെടുത്തുവാനും കോടതി ഇടപെടലിലൂടെ തടയുവാനും കഴിഞ്ഞു.

കാലിക്കട്ടിൽ ഡയാന എന്ന SFI വനിതാ നേതാവിന് പത്തു വർഷം കഴിഞ്ഞ് മാർക്ക്‌ ദാനം ചെയ്ത നടപടി പുറത്ത് കൊണ്ട് വന്നു. മാർക്ക്‌ ദാനത്തെ എതിർത്ത വകുപ്പ് മേധാവിയായ വനിത പ്രൊഫസ്സറെ സസ്‌പെൻഡ് ചെയ്യാനുള്ള നീക്കം കോടതി ഉത്തരവിലൂടെ ചെറുക്കാൻ സാധിച്ചു. ഡയാന ഇപ്പോൾ കാലിക്കറ്റ്‌ ജില്ലാ കോടതിയിൽ SUCC യ്ക്കെതിരെ
മാനനഷ്ടകേസ്‌ ഫയൽ ചെയ്തിരിക്കുകയാണ്.

യൂണിവേഴ്സിറ്റി അധ്യാപക നിയമനങ്ങൾ ഒറ്റയൂണിറ്റായി കണക്കാക്കി സംവരണം നടപ്പാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച കേരളയിലെ അധ്യാപിക ഡോ. റ്റി. വിജയലക്ഷ്മിയേയും, കാലിക്കറ്റിലെ ഡോ : രാധാകൃഷ്ണപിള്ളയെയും സർവ്വകലാശാല അധികൃതർ മാനസികമായി പീഡിപ്പിച്ചു. രാധാകൃഷ്ണപിള്ളയെ സർവീസിൽ നിന്നും നിസ്സാര കാരണങ്ങൾ ഉന്നയിച്ചു് പിരിച്ചുവിട്ടു. ഈ നടപടി നിയമപരമായി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ഗവർണർക്ക് നിവേദനം നൽകി.

കാലിക്കറ്റിൽ സമീപ പഞ്ചായത്തിലുള്ളവരെ താൽക്കാലിക അസിസ്റ്റന്റ്മാരായി പരീക്ഷ വിഭാഗത്തിൽ നിയമിക്കാനുള്ള തീരുമാനം തടഞ്ഞു.

കണ്ണൂരിൽ പഠന ബോർഡ്കളിലേയ്ക്ക് സ്വന്തം നിലയിൽ നടത്തിയ എഴുന്നൂറോളം നാമനിർദ്ദേശം റദ്ദാക്കി.

ചട്ടവിരുദ്ധമായി കണ്ണൂർ വിസി പുതുതായി ഒരു സ്വാശ്രയ കോളേജിന് അഫീലിയേഷൻ നൽകിയ ഉത്തരവ് റദ്ദാക്കി.

സംസ്കൃത യൂണിവേഴ്സിറ്റിയിൽ
ബിഎ പരീക്ഷ തോറ്റ വിദ്യാർഥികൾക്ക് MA യ്ക്ക് പ്രവേശനം നൽകിയ നടപടി റദ്ദാക്കി.

ഗവേഷണ പ്രവേശനം, ഇന്റർവ്യു മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ നടത്തിയ സംസ്കൃത യിലെ പ്രവേശനം പുറത്ത് കൊണ്ടുവന്നു. കോടതിയിലൂടെ പ്രവേശനം റദ്ദാക്കാനും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ റാങ്ക് പുന:ക്രമീകരിക്കാനും കഴിഞ്ഞു.

കൊലക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന കണ്ണൂർ സ്വദേശിക്ക് പരോൾ നൽകി കേരളയിൽ ഗവേഷണ പ്രവേശനം നൽകാനുള്ള തീരുമാനം പുന പരിശോധിപ്പിച്ചു.

എം.ജി മുൻ പിവിസി ഷീന ഷുക്കൂറിന്റെയും, യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെയും ഗവേഷണപ്രബന്ധങ്ങളിലെ കോപ്പിയടി കണ്ടെത്തി.

കാലിക്കറ്റിൽ SC വിഭാഗത്തിൽപെട്ട വനിത അധ്യാപികയ്ക്ക് വകുപ്പ് മേധാവി സ്ഥാനം നൽകുന്നതിൽ ഊരു
വിലക്ക് പ്രഖ്യാപിച്ച അധികൃതർക്കെതിരെ SC/ST കമ്മീഷനെ സമീപിച്ചു.യൂണിവേഴ്സിറ്റി ക്ക് തീരുമാനം പുനപരിശോധിക്കേണ്ടതായി വന്നു.

സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽ മാരുടെയും പ്രൊഫസ്സർമാരുടെയും നിയമനങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ നീട്ടികൊണ്ട് പോകുന്ന സർക്കാർ നടപടികൾക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ നൽകി.
യോഗ്യതയില്ലാത്തവരെ പോളി ടെക്‌നിക് പ്രിൻസിപ്പൽമാരായി നിയമിക്കാനുള്ള തീരുമാനം പുന പരിശോധിക്കാനും ആവശ്യപ്പെട്ടു

UGC ചട്ടങ്ങൾക്ക് വിരുദ്ധമായി നിയമനങ്ങൾ ലഭിച്ച വിസി മാരെ പിരിച്ചു വിടാൻ ക്വാവാറണ്ടോ ഹർജ്ജികൾ ഫയൽ ചെയ്തു.

സുപ്രീം കോടതി വിധിയെ തുടർന്ന് പദവി നഷ്ടപെട്ട KTU വിസി യോടൊപ്പം കാലാവധി അവസാനിച്ച പിവിസി തുടരുന്നതിനെതിരെ ഗവർണർക്ക് പരാതി നൽകി. കോടതി വിധിയെ തുടർന്ന് അദ്ദേഹത്തിന് ഓഫീസിൽ ഹാജരാകാ നായില്ല.

കാർഷിക വിസി യായി ആദ്യം ഇഷിത റോയ് യും,തുടർന്ന് ഡോ. ബി. അശോകും, നിയമ സർവ്വകലാശാലയിൽ
റിട്ട :ജസ്റ്റിസ് സിരിജഗനും തുടരുന്നത് യൂജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കും ചീഫ് ജസ്റ്റിസിനും നിവേദനം നൽകി.

കാലാവധി കഴിഞ്ഞ കാലിക്കറ്റ്‌ സെനറ്റിനും സിൻണ്ടിക്കേറ്റിനും പകരം സർക്കാർ നാമനിർദ്ദേശം ചെയ്യാൻ തയ്യാറാക്കിയ ബില്ലിലെ ക്രമക്കേട് ഗവർണറുടെ ശ്രദ്ധയിൽ പെടുത്തി തടഞ്ഞു.

സാങ്കേതിക സർവ്വകലാശാല വിസി യായി ചുമതലയേറ്റ ഡോ: സിസാ തോമസിന്റെ ഔദ്യോഗികപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകി. സമാനമായ അക്കാദമിക മികവുള്ളവരെ എല്ലാ സർവ്വകലാശാലകളിലും വിസി മാരായി നിയമിക്കാൻ ഗവർണർ മുൻകൈയ്യെടുക്കണമെ ന്നും നിയമസഭ പാസ്സാക്കിയ യൂണിവേഴ്സിറ്റി നിയമ ഭേദഗതികൾ അംഗീകരിക്കരുതെന്നും ഗവർണറോട് അഭ്യർഥിച്ചു.

സാങ്കേതിക സർവകലാശാലയിൽ പി എസ് സി യെ മറികടന്ന് അനധ്യാപക നിയമനങ്ങൾ നടത്തുവാനുള്ള നീക്കം തടഞ്ഞു.

കാലിക്കറ്റ് ലും കേരള യിലും പിൻവാതിലിലൂടെ കയറിയ ദിവസവേതന/ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം കോടതിയിലൂടെ തടഞ്ഞു.

പിഎസ്സിക്ക് വിട്ട വിവിധ സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ കോടതി വിധി സമ്പാദിച്ചു.

മലയാളം ലെക്സിക്കണി ന്റെ ശേഷിക്കുന്ന വാല്യങ്ങളുടെ പ്രസിദ്ധീക രണം സാമ്പത്തിക ബുദ്ധിമുട്ട് കാരണം നിർത്തി വയ്ക്കുകയും മാർക്സിയൻ വിജ്ഞാനകോശം തയ്യാറാക്കുന്നതിന് 10 കോടി രൂപ കണ്ടെത്തുകയും ചെയ്ത നടപടി വിമർശന വിധേയമാക്കി.

ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത് കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹന ഉദ്യോഗസ്ഥനും, എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിനും, മരണപ്പെട്ട ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻനായരുടെ ഭാര്യയുടെ സ്വർണ്ണ വായ്പയും കാർ വായ്പയും മടക്കി നൽകുന്നതിനും തുക അനുവദിച്ച മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും പ്രതികളാക്കി ലോകായുക്തയിൽ കേസ് ഫയൽ ചെയ്തു.ദാരിദ്രരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസസഹായം ദുരിതാശ്വാസ നിധിയിൽ നിന്നും നൽകണമെന്ന ആവശ്യം ചട്ട പ്രകാരം നിരസിച്ച സർക്കാർ ഉറ്റവർക്ക് വിദ്യാഭ്യാസ ചെലവുകൾക്കും ടി നിധിയിൽ നിന്നും തുക അനുവദിച്ച നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്.

ഉന്നത തസ്തികകൾ മാത്രം ലക്ഷ്യം വെച്ച് യാതൊരു തയ്യാറെടുപ്പും കൂടാതെ തിരക്കിട്ട് ആരംഭിച്ച ഓപ്പൺ യൂണിവേഴ്സിറ്റിയുടെയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെയും ക്രമ രഹിത പ്രവർത്ത നങ്ങൾ പുറത്തുകൊണ്ടുവന്നു.ഇവിടുള്ള നിയമനങ്ങൾ PSC യ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടു.

പ്രൊഫസർപദവി ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ബിന്ദു പ്രൊഫസർ ബിന്ദു എന്നപേരിൽ സത്യപ്രതിജ്ഞ ചെയ്തത് ഗവർണറുടെ ശ്രദ്ധയിൽ പ്പെടുത്തി. തുടർന്ന് സർക്കാരിന് തെറ്റ് തിരുത്തി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വന്നു.

മന്ത്രി ബിന്ദുവിന് കൂടി പ്രൊഫസ്സർ പദവി ലഭി ക്കുന്നതിന്, യൂജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി റിട്ടയർ ചെയ്തവർക്കും പ്രൊഫസ്സർ പദവി നൽകാൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തീരുമാനം ചോദ്യം ചെയ്ത് ഗവർണർക്ക് നിവേദനം നൽകി.

സാങ്കേതിക സർവ്വകലാശാലയിൽ ചട്ട വിരുദ്ധമായി സിൻ ഡിക്കേറ്റിൽ ആറുപേർ ഒരു വർഷകാലമായി തുടരുന്നത് കണ്ടെത്തി അവർ തൽസ്ഥാനത്ത് തുടരുന്നത് തടഞ്ഞു.അവർക്കെതിരെ ഫയൽ ചെയ്ത ക്വാവാറണ്ടോ ഹർജ്ജി ഹൈക്കോടതിയുടെ പരിഗണയിലാണ്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ എംജി, സംസ്കൃത, കുസാറ്റ്, കാലിക്കറ്റ്‌ വിസി മാർ തത് സ്ഥാനത്ത് തുടരുന്നതിനെതിരായുള്ള ഹർജ്ജി ഫയൽ ചെയ്തിരിക്കയാണ്.

PhD പ്രബന്ധങ്ങളുടെ കോപ്പിയടി (പ്ലാജറിസം)നാൾ ക്കുനാൾ വർധിച്ചുവരികയാണ്. എംജി മുൻ പിവിസി ഷീന ഷുക്കൂറിന്റെയും, സിപിഎം യുവജന വനിതാ നേതാവ് ചിന്ത ജെറോമിന്റെയും പ്രബന്ധങ്ങളിലെ കോപ്പിയടി ഗവർണരുടെയും യൂണിവേഴ്സിറ്റികളുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും മേൽ നടപടികൾ കൈക്കൊ ണ്ടതായി അറിവില്ല. എന്തായാലും യുവരാഷ്ട്രീയ നേതാക്കളുടെ ഗവേഷണ ബിരുദ ഭ്രമങ്ങൾക്ക് തെല്ലൊരു ശമനം കണ്ടു തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ ഒൻപത് സർവ്വകലാശാലകളിലെ ഇൻചാർജ് വിസി നിയമനങ്ങൾക്കും 66 സർക്കാർ കോളേജുകളിലെ
ഇൻചാർജ് പ്രിൻസിപ്പൽ നിയമനങ്ങൾക്കും അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സമിതി.

ഒരു കാലത്ത് ഉയർന്ന മൂല്യ ബോധമുള്ള വിസി മാരും അക്കാദമിക് സമിതികളും ഉണ്ടായിരുന്ന അവസ്ഥ തിരികെ വരണമെന്നതാണ് പൊതു സമൂഹത്തിന്റെ ആവശ്യം. അതിലൂടെ തകർന്നടിഞ്ഞ നിലവിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ നിശ്ചയമായും ശക്തമാക്കാനാവുമെന്നാണ് പ്രതീക്ഷ.

 

————————————————-

Leave a Reply

Your email address will not be published. Required fields are marked *