ഡോ. C.T.അരവിന്ദ് കുമാർ എംജി യിലും ഡോ:സുഷമ ‘മലയാള’ത്തിലും താൽക്കാലിക വിസി മാർ;ഗവർണർ സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയത്ദൗർഭാഗ്യകരമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

5/6/23

തിരുവനന്തപുരം :ഡോ:സി.റ്റി. അരവിന്ദ് കുമാറിനെ എംജിയിലും, ഡോ:L.സുഷമയെ മലയാളം സർവകലാശാലയിലും വിസി മാരുടെ താൽക്കാലിക ചുമതല നൽകിക്കൊണ്ട് ഗവർണർ ഉത്തരവിട്ടു.

മുൻ വിസി ഡോ: സാബു തോമസിന് പുനർനിയമനം നൽകാനുള്ള സർക്കാർ ശുപാർശ ഗവർണർ നേരത്തെ തള്ളിയിരുന്നു. തുടർന്ന് ഡോ:സാബു തോമസ്, ഡോ:അരവിന്ദ് കുമാർ, ഡോ:ജയചന്ദ്രൻ എന്നിവരെ ഉൾപ്പെടുത്തി സർക്കാർ പാനൽ നൽകിയെങ്കിലും ഗവർണർ പ്രസ്തുത പാനലും തള്ളിക്കളഞ്ഞ ശേഷം വീണ്ടും സർക്കാരിനോട് പുതിയ പാനൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരാ കട്ടെ അരവിന്ദ് കുമാർ, ജയചന്ദ്രൻ എന്നിവരെ വീണ്ടും ഉൾപ്പെടുത്തി, സാബു തോമസിന് പകരം എംജി യൂണിവേഴ്സിറ്റിയിലെ ഫിസിക്സ്‌ പ്രൊഫസ്സർ ഡോ :സുദർശൻ കുമാറിന്റെ പേര് കൂടി ഉൾപ്പെടുത്തി പാനൽ നൽകിയപ്പോൾ ഗവർണർ ഇപ്പോൾ അരവിന്ദ് കുമാറിനെ തന്നെ നിയമിക്കുകയായിരുന്നു. സർക്കാർ നേരത്തെ നൽകിയ പാനലിൽ ഉൾപ്പെട്ട ഗവർണർ തള്ളിക്കളഞ്ഞ ആളെ തന്നെ വീണ്ടും നിയമിക്കാൻ തീരുമാനിച്ചത് എന്ത് കൊണ്ടാണെന്നതിന് വ്യക്തത ഇല്ല.

സി.റ്റി അരവിന്ദ് കുമാറിന്റെ ഭാര്യയ്ക്ക് കുസാറ്റിൽ പ്രൊഫസ്സർ നിയമനം ലഭിക്കുന്നതിന് അദ്ദേഹം വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി ഗവർണറുടെ പരിഗണയിലിരിക്കുമ്പോൾ ആണ് ഇത്തരമൊരു താൽക്കാലികവിസി നിയമനം.

Leave a Reply

Your email address will not be published. Required fields are marked *