കാർഷിക സർവ്വകലാശാല: നബാർഡ് ചെയർമാന് ഓണററി DSc ബിരുദം നൽകാനുള്ള തീരുമാനം പുന:പരിശോധിക്കണം,ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :കാർഷിക ശാസ്ത്ര മേഖലയ്ക്ക് യാതൊരു സംഭാവനകളും നൽകി യിട്ടില്ലാത്ത ധന മാനേജ്മെന്റിൽ മാത്രം മുൻപരിചയമുള്ള നബാർഡ് ചെയർമാൻ കെ.വി. ഷാജിക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകാനുള്ള കാർഷിക സർവകലാശാലയുടെ തീരുമാനം പുനഃ പരിശോധക്കണമെന്ന് ആവശ്യപ്പെട്ട്  ഗവർണർക്ക് നിവേദനം.

ഈ മാസം 29 ന് തിരുവനന്തപുരത്തെ കാർഷികകോളേജിൽ നടക്കുന്ന കോൺവൊക്കേഷനിൽ( ബിരുദദാനചടങ്ങിൽ) വച്ച് അദ്ദേഹത്തിന് ഓണററി ബിരുദം നൽകുമെന്ന് വിസി യുടെ താൽക്കാലിക ചുമതല വഹിക്കുന്ന ബി. അശോക് ഐഎഎസ് പത്രസമ്മേളനത്തിലാണ് അറിയിച്ചത്.

എന്നാൽ ശാസ്ത്രമേഖലയിൽ പ്രവർത്തനമികവ് കാട്ടുന്നവർക്ക് നൽകേണ്ട ഓണററി DSc ബിരുദമാണ് ശാസ്ത്രജ്ഞനല്ലാത്ത ഒരു ധനകാര്യ സ്ഥാപനത്തിന്റെ തലവന് നൽകുന്നതെന്നകാര്യം അക്കാഡമിക് കൗൺസിലിന്റെയും, ജനറൽ കൗൺസിലിന്റെയും അജണ്ടയിൽ മറച്ചു വച്ചത് ബോധപൂർവ്വമാണ്. കൗൺസിൽ അംഗങ്ങൾക്ക് വിതരണം ചെയ്ത അജണ്ടയിൽ
ഓണററി ഡോക്ടറേറ്റ് ബിരുദം നൽകുന്നതാ യാണ് രേഖപെടുത്തിയിട്ടുള്ളത്. എന്നാൽ ഗവർണർക്ക് അയച്ച കത്തിൽ DSc ബിരുദം നൽകുന്നതായി അറിയിച്ചിട്ടുമുണ്ട്.

പ്രഗത്ഭരായ, കാർഷിക ശാസ്ത്രരംഗത്ത് നിസ്തൂല സംഭാവനകൾ നൽകിയിട്ടുള്ള ഡോക്ടർ എം.എസ് സ്വാമിനാഥനും സമാനമായ പ്രതിഭകൾക്കും ഡോക്ടറേറ്റ് നൽകിയിട്ടുള്ള സർവ്വകലാശാല, കാർഷിക -അധ്യാപന- ഗവേഷണ മേഖലയിൽ സംഭാവനകളോ സവിശേഷ പ്രവർത്തനങ്ങളോ നടത്തിയതായി തെളിവില്ലാത്ത ഒരു ധന കാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന് സയൻസിൽ ഓണററി ബിരുദം നൽകുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്.
26 വർഷം കാനറാ ബാങ്കിലും തുടർന്ന് ഗ്രാമീൺ ബാങ്കിലും ഉന്നത പദവികൾ വഹിച്ചിരുന്ന ഷാജിയെ ഒന്നര വർഷം മുൻപാണ് കേന്ദ്ര സർക്കാർ നബാർഡിന്റെ  ചെയർമാനായി നിയമിച്ചത്.
സർവ്വകലാശാലചട്ടപ്രകാരം  സർവ്വകലാശാല  അക്കാഡമി കൗൺസിലിന്റെയും, ജനറൽ കൗൺസിലിന്റെ അംഗീകാരത്തോടുകൂടി ഗവർണറുടെ സമ്മതം വാങ്ങുന്നതിന് പകരം ജനറൽ കൗൺസിലിനെ ഒഴിവാക്കി ഗവർണറുടെ സമ്മതം വാങ്ങിയ ശേഷം ഇന്ന് ഓൺലൈനായി ജനറൽ കൗൺസിൽ വിളിച്ചുകൂട്ടി റിപ്പോർട്ട് ചെയ്തതിൽ കൗൺസിൽ അംഗങ്ങൾക്ക് അമർഷം ഉണ്ട്.

താൽക്കാലിക ചുമതല വഹിക്കുന്ന വിസി മാർ സാധാരണ സുപ്രധാനമായ ഇത്തരം ബിരുദദാന ചടങ്ങുകൾ സർവ്വകലാശാലകളിൽ സംഘടിപ്പിക്കുന്ന പതിവില്ല.

ഇപ്പോൾ  ധനകാര്യ മേഖലയിൽ ഗവേഷണവിദ്യാർത്ഥി യായ ഷാജി സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ള തല്ലാതെ കാർഷിക മേഖലയ്ക്ക് എടുത്തു പറയത്തക്ക ഒരു സംഭാവനകളിളും നൽകിയിട്ടില്ല.

ശാസ്ത്രജ്ഞന്മാർക്ക് നൽകുന്ന ഡോക്ടർ ഓഫ് സയൻസ്( DSc) ബിരുദം ധനകാര്യം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിക്ക് നൽകുന്നത് സർവ്വകലാശാല ചട്ടങ്ങൾക്ക്    വിരുദ്ധമാണ്.

അടുത്തകാലത്ത് രണ്ട് സാമുദായിക നേതാക്കൾക്ക് ഡിലീറ്റ് ബിരുദം നൽകാൻ കാലിക്കറ്റ് സർവ്വകലാശാല നടത്തിയ നീക്കങ്ങൾക്ക് ചുവടു പിടിച്ച്, യുജിസി ചട്ടപ്രകാരം വിസി പദവി വഹിക്കുവാൻ തന്നെ യോഗ്യതയില്ലാത്ത കാർഷിക സർവകലാശാല വൈസ് ചാൻസർ ബി. അശോക് മുൻകൈയെടുത്ത് നബാർഡ് ചെയർമാന്   ഓണററി ഡി.എസ്.സി ബിരുദം നൽകാൻ കൈകൊണ്ടിരിക്കുന്ന തീരുമാനം    പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *