ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ചട്ട വിരുദ്ധ പ്രമോഷൻ നൽകാൻ നീക്കമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

തിരുവനന്തപുരം :അസോസിയേറ്റ് പ്രൊഫസറായി നിശ്ചിത മൂന്ന് വർഷത്തെ അധ്യാപനപരിചയം പൂർത്തിയാക്കാത്ത  ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ:ഷൈജന് പ്രൊഫസറായി പ്രമോഷൻ നൽകാൻ കാലിക്കറ്റ് സർവകലാശാല സ്ക്രീനിംഗ് സമിതി തിരക്കിട്ട് ശുപാർശ ചെയ്തു.യുജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രൊഫസർ ആയി മൂന്നു വർഷത്തെ അദ്ധ്യാപന, ഗവേഷണ പരിചയം പ്രൊഫസർ തസ്തികയ്ക്കുള്ള യോഗ്യതയായി വ്യവസ്ഥചെയ്തിട്ടുള്ളപ്പോൾ, അത് അവഗണിച്ചാണ് പ്രൊമോഷൻ നൽകുന്നത്.

മികച്ച അധ്യാപന പരിചയം ഷൈജന് ഉണ്ടെന്നാണ് വകുപ്പ് മേധാവി ശുപാർശ ചെയ്തിട്ടുള്ളത്.
സർവകലാശാലയുടെ എക്കണോമിക്സ് വകുപ്പിലെ ഏറ്റവും ജൂനിയറായ ഒരു അസിസ്റ്റന്റ് പ്രൊഫസർക്ക് വകുപ്പ് മേധാവിയുടെ ചുമതല നൽകിയ ശേഷം,
അദ്ദേഹമാണ് ഷൈജന് പ്രൊഫസർ തസ്തികയ്ക്ക് സർവഥ യോഗ്യനാണെന്ന ശുപാർശ നൽകിയത് .

സർവ്വകലാശാല സർവീസ് രേഖകൾ പ്രകാരം 2018 ഒക്ടോബറിൽ അസോസിയേറ്റ് പ്രൊഫസ്സറായി ഉദ്യോഗകയറ്റം ലഭിച്ച ഷൈജൻ 2020 ഒക്ടോബർമുതൽ മലയാളം സർവ്വകലാശാലയിൽ രജിസ്ട്രാറായും തുടർന്ന് ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ച
കാലയളവുകൾ അധ്യാപന ഗവേഷണ സേവനമായി കണക്കുകൂട്ടിയാണ് പ്രൊഫസ്സർ പ്രമോഷനുള്ള നീക്കം

അസോസിയേറ്റ് പ്രൊഫസർ ആയി മൂന്ന് വർഷകാലത്തെ അധ്യാപനം പൂർത്തിയാക്കാത്ത ഒരാൾക്ക് അധ്യാപന, ഗവേഷണ നൈപുണ്യമുണ്ടെന്ന സർട്ടിഫിക്കറ്റ് ആണ്  വകുപ്പ്മേധാവി നൽകിയിട്ടുള്ളത്.
സർവ്വകലാശാല സ്ക്രീനിംഗ് കമ്മിറ്റിയും മേധാവിയുടെ ശുപാർശ അംഗീകരിച്ചിട്ടുണ്ട്.

UGC ചട്ടപ്രകാരം മൂന്ന് വർഷ അധ്യാപന പരിചയം നിർബന്ധമായിരിക്കെ ധനമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയെന്ന പിൻബലത്തിൽ പ്രൊഫസർപദവി നൽകാനുള്ള ചട്ട വിരുദ്ധ ശുപാർശ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ‘കാലിക്കറ്റ്‌’ വിസി ക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *