തിരുവനന്തപുരം :’കാലിക്കറ്റി’ ൽ ഗവേഷകരുടെയും അധ്യാപകരുടെയും ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയോഗിച്ചിട്ടുള്ള, IQAC ഡയറക്ടർ ഡോ:ജോസ് ടി. പുത്തൂർ ഡാറ്റാ തട്ടിപ്പ് നടത്തിയതായുള്ള സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ ‘കാലിക്കറ്റ്’ വിസി യോട് റിപ്പോർട്ട് തേടി.
സർവകലാശാല ബോട്ടണി വിഭാഗത്തിലെ പ്രൊഫസർ ഡോ: ജോസ് പുത്തൂരിന്റെ ലേഖനം PLOS ONE(പ്ലോസ് ഒൺ) എന്ന ജേർണൽ പിൻവലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ,ഒരു കണ്ട്രോൾ ഡാറ്റ രണ്ടു ലേഖനത്തിലും വന്നത് മാത്രമാണ് പ്രശ്നമെന്നും അത് രണ്ടും സ്വന്തം ഡാറ്റ ആണെന്നും ന്യായീകരിച്ച് പ്രശ്നത്തെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുകയാണ്.
ലേഖനം പിൻവലിച്ചതുമായി ബന്ധപ്പെട്ട് PLOS ONE എഡിറ്റർ പുറത്തിറക്കിയ കുറിപ്പിൽ ഡാറ്റ കൃത്രിമ
മാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
തെറ്റ് തുറന്നു സമ്മതിക്കുന്നതിനു പകരം ഇരുട്ട് കൊണ്ട് ഓട്ട അടയ് ക്കാനാണ് ഡോ:പുത്തൂരിന്റെ ശ്രമം.ഒറിജിനൽ ഡാറ്റ ഹാജരാക്കാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
സർവ്വകലാശാലയുടെ അക്കാദമിക്-ഗവേഷണ മേഖലയുടെ തലപ്പത്ത് നിയമിച്ചിട്ടുള്ള
വ്യക്തി നടത്തിയ ഗുരുതരമായ ഡാറ്റാ തട്ടിപ്പിനെകുറിച്ച് മുതിർന്ന അക്കാഡമിക് വിദഗ്ധരുടെ സമിതി അന്വേഷണം നടത്തണമെന്നും, അന്വേഷണം പൂർത്തിയാകു ന്നതുവരെ ഡോ:പുത്തൂറിനെ IQAC ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റിനിർത്തണ മെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വിസി യോട് ആവശ്യപ്പെട്ടു.