കുസാറ്റ് അപകടം: അന്വേഷണം വൈകുന്നു -റിപ്പോർട്ട്‌ തയ്യാറായില്ല-;അതിനിടെ ഫെസ്റ്റിവൽ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥന് ശമ്പളം വർധിപ്പിച്ച് സർവ്വകലാശാല ഉത്തരവ്1 min read

 

തിരുവനന്തപുരം :നവംബറിൽ കുസാറ്റി ൽ നടന്ന ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടിയുടെ തിരക്കിൽപ്പെട്ട് നാല് വിദ്യാർത്ഥികൾ മരണപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം ഒരു മാസമായിട്ടും പൂർത്തിയായില്ലെങ്കിലും വിദ്യാർത്ഥികളുടെ പ്രോഗ്രാമിന് മേൽനോട്ടം വഹിക്കേണ്ട സ്റ്റുഡൻസ് ഫെൽഫ യർ ഡയറക്ടർ പി. കെ. ബേബിയുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് യഥാസമയം ഉത്തരവിറക്കാൻ സർവ്വകലാശാല സമയം കണ്ടെത്തി. അരലക്ഷം രൂപ ശമ്പളത്തിൽ വർദ്ധനവ് അനുവദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ഉത്തരവിറക്കി.

യുജിസി സ്കീമിൽ പെടാത്ത അനധ്യാപക തസ്തിക യിലുള്ളവർക്ക് അസോസിയേറ്റ് പ്രൊഫസർ പദവി നൽകാൻ വ്യവസ്ഥയില്ലെങ്കിലും ചട്ടവിരുദ്ധമായി സിൻഡിക്കേറ്റ് മെമ്പർ കൂടിയായ പി കെ ബേബിക്ക് അസോസിയേറ്റ് പ്രൊഫസർക്ക് തത്തുല്യമായ പദവി നൽകുകയായിരുന്നു. സർക്കാർ നിർദ്ദേശപ്രകാരമാണ് സർവ്വകലാശാല ഉയർന്ന UGC ശമ്പളം അനുവദിച്ചതെന്നും, എറണാകുളം ജില്ലയിലെ ഒരൂ മന്ത്രിയാണ് അനർഹമായ അനുകൂല്യം അനുവദിപ്പിച്ചതിന്  പിന്നിലെന്നും നേരത്തെ തന്നെ ആരോപണമുണ്ട്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാനുള്ള മൂന്ന് അംഗ കമ്മിറ്റിയിൽ പി കെ ബേബിയെ കൂടി ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പരാതിയെ തുടന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

ഡിസംബർ ഒന്നിന് അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് തീരുമാനിച്ചിരുന്നതെ ങ്കിലും ഒരു മാസം പിന്നിട്ടിട്ടും റിപ്പോർട്ട് നൽകുവാൻ കമ്മിറ്റി തയ്യാറായിട്ടില്ല.
മരണപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ പോലും സർവ്വകലാശാല നൽകിയിട്ടില്ല.
നാളെ ചേരുന്ന സിൻ ഡിക്കേറ്റിൽ ഈ വിഷയം ചർച്ചയ്ക്ക് ഉൾപ്പെടുത്താൻ പോലും വിസി തയ്യാറായിട്ടില്ല.

സർവ്വകലാശാലയുടെ ഭാഗത്തുള്ള ഗുരുതരമായ കൃത്യവിലോപം ചാൻസലർ കൂടിയായ ഗവർണറുടെ ശ്രദ്ധയിൽ
പെടുത്തുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു,.

Leave a Reply

Your email address will not be published. Required fields are marked *