പ്രിയ വർഗീസ് ബോണ്ട്‌ വ്യവസ്ഥ ലംഘിച്ചു-;ഗവേഷണ പഠന കാലത്തെ മുഴുവൻ ശമ്പളവും തിരിച്ച്പിടിക്കണമെന്ന് യൂജി സി ക്ക് പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

2/9/22

തിരുവനന്തപുരം :കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി ഒന്നാംറാങ്ക് നൽകിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാകേഷ്ൻറെ ഭാര്യ പ്രിയ വർഗീസ് യുജിസിയുടെ ഫാക്കൽട്ടി ഡവലപ്മെന്റ് പ്രോഗ്രാം (എഫ് ഡി പി) മുഖേന പിഎച്ച്ഡി നേടിയ ശേഷം ബോണ്ട് വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.

ഇക്കാലയളവിൽ യുജിസി വാങ്ങിയ ശമ്പളവും മറ്റാനുകൂല്യങ്ങളും തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി യുജിസി ക്ക് പരാതി നൽകി.

അധ്യാപന രംഗത്ത് ഗവേഷണ മികവ് ആർജ്ജിക്കുന്നതിനായി യൂജിസി ഏർപ്പെടുത്തിയ പദ്ധതിയാണ് ഇത്. ഇതു പ്രകാരം ഇക്കാലയളവിൽ അധ്യാപകർക്ക് യുജിസി സ്കെയിൽ ശമ്പളം നൽകും. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ഗവേഷക പഠനത്തിന് നിയോഗിക്കുന്നത്. യുജിസി ഒരു അധ്യാപകന് ഗവേഷണത്തിനു മാത്രം 25 ലക്ഷം രൂപയിൽ കൂടുതൽ ഈ പദ്ധതിയിലൂടെ ചെലവഴിക്കുന്നുണ്ട്.ഇക്കാലയളവിൽ പാചരക്കാരനെ നിയമിക്കുന്നതിനുള്ള ചെലവും യൂജിസി വഹിക്കും.

ഗവേഷണം വഴി ആർജ്ജിക്കുന്ന വൈജ്ഞാനിക സമ്പത്ത് തുടർന്നുള്ള അധ്യാപനത്തിലൂടെ അതേ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുമെന്ന ഉറപ്പ് മുദ്രപ്പത്രത്തിൽ സമർപ്പിച്ച ശേഷമാണ് അവധി അനുവദിച്ചിട്ടുള്ളത്. എന്നാൽ പ്രിയ വർഗീസ് ഈ കരാർ വ്യവസ്ഥ ലംഘിച്ച് കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻസ് സർവീസ് ഡയറക്ടറായും സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായും ഡെപ്യൂട്ടേഷനിൽ നിയമിതയായി.

മാർച്ച് 2012ൽ കേരളവർമ്മ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറാ യി നിയമിതയായ പ്രിയ വർഗീസ് 2015 ജൂലൈ മുതൽ 2018 ഫെബ്രുവരി വരെ എഫ്.ഡി.പി മുഖേന ഗവേഷണത്തിന് അവധിയിലായിരുന്നു. ഗവേഷണം പൂർത്തിയാക്കി കോളേജിൽ മടങ്ങിയെത്തിയ ശേഷം 2019ഓഗസ്റ്റ് മുതൽ പ്രിയ വർഗീസിന് ഡെപ്യൂട്ടേഷൻ ശുപാർശചെയ്ത കേരളവർമ്മ കോളേജ് പ്രിൻസിപ്പലും ഡെപ്യൂട്ടേഷൻ അനുവദിച്ച സംസ്ഥാന സർക്കാരും ചട്ട ലംഘനം നടത്തിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
യൂ.ജിസി ക്ക് നൽകിയ പരാതിയിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *