വിസി നിയമനങ്ങൾ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജി1 min read

 

തിരുവനന്തപുരം :കഴിഞ്ഞ ഒരു വർഷകാലമായി കേരളത്തിലെ ഒൻപത് സർവകലാശാലകളിൽ വിസി മാരെ നിയമിക്കാത്തത് മൂലം സർവകലാശാലകളു ടെ പ്രവർത്തനം കുത്തഴിഞ്ഞിരിക്കുകയാണെന്നും അടിയന്തരമായി വിസി മാരെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹർജി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ധനതത്വ ശാസ്ത്ര അധ്യാപികയായിരുന്ന ഡോ: മേരി ജോർജ്ജാണ് ഹർജി ഫയൽ ചെയ്തത്.  പൊതു താൽപര്യഹർജ്ജിയായാണ് കേസ് ഹൈക്കോടതി പരിഗണിക്കുക.

കേരള,  എംജി, കുസാറ്റ്, കണ്ണൂർ,
കെ.റ്റി.യു, മലയാളം, അഗ്രിക്കൾച്ചർ, ഫിഷറീസ്, നിയമ സർവകലാശാലകളിലാണ് സ്ഥിരം വിസി മാ രില്ലാത്തത്.

കെറ്റിയു നിയമ പ്രകാരം ആറുമാസത്തിൽ കൂടുതൽ താൽക്കാലിക വിസി ക്ക് ചുമതല നൽകാൻ പാടില്ല എന്ന് വ്യവസ്ഥ ഉള്ളപ്പോൾ കെ ടി യു വിൽ ഒരു വർഷമായി  താൽക്കാലിക വിസി തുടരുകയാണ്.

കേരളയിലും കെടിയു വിലും വിസി മാരെ നിയമിക്കുവാനുള്ള നടപടി കൈക്കൊ ള്ളാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നിട്ടും ഇതേവരെയും മേൽ നടപടികൾ സ്വീകരിച്ചിട്ടില്ല.
സർവ്വകലാശാല പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് നിർദ്ദേശിക്കാൻ സർവ്വകലാശാലകൾ തയ്യാറാകാത്തതാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ വൈകുന്നത്. നിരവധി തവണ രാജ്ഭവൻ യൂണിവേഴ്സിറ്റി പ്രതിനിധിയുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് അയച്ച കത്തുകൾ അവഗണിക്കുകയായിരുന്നു.

ഈ സാഹചര്യത്തിൽ   യുജിസി ചട്ടപ്രകാരം കമ്മിറ്റി രൂപീകരിച്ച് വിസി നിയമനങ്ങൾ നടത്താൻ ചാൻസിലർമാരായ ഗവർണർക്കും, ചീഫ് ജസ്റ്റിസിനും നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ചാൻസലർ കൂടിയായ ഗവർണർ, ചീഫ് ജസ്റ്റിസ്, കേരള സർക്കാർ, യുജിസി,
എ. ഐ.സി. ടി.ഇ, ബാർ കൗൺസിൽ,എല്ലാ യൂണിവേഴ്സിറ്റി രജിസ്ട്രാർമാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *