അധ്യാപകർ പോലീസിന്റെ ജോലികൂടി നിർവഹിക്കേണ്ട കാലഘട്ടമാണ് ഇപ്പോൾ :തമ്പാനൂർ SHO ശ്രീകുമാർ1 min read

തിരുവനന്തപുരം : അധ്യാപകർ പോലീസിന്റെ ജോലി കൂടി നിർവഹിക്കേണ്ട സാഹചര്യമാണ് ഇപ്പോഴെന്ന് തമ്പാനൂർ SHO ശ്രീകുമാർ.ഫോർട്ട്  സബ്ഡിവിഷൻ  സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പരിശീലന പരിപാടി  തിരുവനന്തപുരം SMV സ്കൂളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പണ്ട് കാലങ്ങളിൽ അധ്യാപകർ പഠിപ്പിക്കുക എന്നത് മാത്രമായിരുന്നു ചെയ്തിരുന്നത്, പക്ഷെ ഇന്ന് സമൂഹത്തിൽ ലഹരി മാഫിയ വിദ്യാലയങ്ങളെ ലക്ഷ്യംവയ്ക്കുന്ന സാഹചര്യത്തിൽ ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരുടെയും PTA അംഗങ്ങളുടെയും,സന്നദ്ധ പ്രവർത്തകരുടെയും, പൗരപ്രമുഖരുടെയും പ്രവർത്തനങ്ങൾ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി കുട്ടികളെ മയക്കുമരുന്ന് /ലഹരി & ഡിജിറ്റല്‍/മൊബൈൽ – എന്നീ അഡിക്ഷൻ നിന്നും രക്ഷിക്കുക എന്നുള്ള ലക്ഷ്യം മുൻ നിർത്തി

തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ സ്കൂളുകളിലെയും SPG അധ്യാപകരെയും PTA മെമ്പര്‍മാരെയും ഉള്‍പ്പെടുത്തി കേരള പൊലീസിന്റെ Social Policing Division Tvpm City യുടെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് [SPG] Fort SUB DIVISION പരിധിയില്‍ ഉള്ള സ്കൂളുകള്‍ക്ക് നടത്തിയ പരിശീലന പരിപാടിയും SPG & D-DAD [Digital De Addiction] പോസ്റ്ററുകളുടെ വിതരണവും. തമ്പാനൂർ SHO . ശ്രീകുമാർ നിർവഹിച്ചു.

തിരുവനന്തപുരം സിറ്റി നാര്‍ക്കോട്ടിക്‌ സെൽ സബ് ഇന്‍സ്പെക്ടര്‍ വൈശാഖ് ലഹരി അവബോധത്തിന്റയും,ലഹരി സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തുകളുടെയും നേർചിത്രം പകർന്നു നൽകി.

ലഹരിയെ തുരത്താൽ സമൂഹം ഒറ്റകെട്ടായി അണിചേരണമെന്നും, നന്മയുള്ള ഭാവി തലമുറയെ വാർത്തെടുക്കാൻ അത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സിറ്റി സൈബർ പോലീസ് സ്റ്റേഷന്‍ സി പി ഒ ശ്രീ വിപിൻ സൈബർ അവബോധത്തിന്റയും ക്ലാസുകള്‍ കൈകാര്യം ചെയ്തു. രക്ഷിതാക്കൾ സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും,

ബോധവും ഉള്ളവരായാൽ മാത്രമേ കുട്ടികളെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം    പറഞ്ഞു.

പ്രസ്തുത ചടങ്ങിൽ നേമം പോലീസ് സ്റ്റേഷൻ CRO  പ്രവീൺ ചന്ദ്രപ്രതാപ് സ്വാഗതവും,SMV school PTA പ്രസിഡൻ്റ  കർണ്ണൻ അധ്യക്ഷതയും വഹിച്ചു.

SPG സിറ്റി അസി: നോഡൽ ഓഫീസർ  സുമ എന്നിവർ പങ്കെടുത്തു .SMV സ്കൂളിലെ അധ്യാപിക പ്രവീണ നന്ദി അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *