തിരുവനന്തപുരം :ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭം കുറഞ്ഞതിനെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിൽ കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തെർട്ടീൻത് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം അവസാനിപ്പിച്ചു. നിലവിൽ കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ. യു.പി സ്‌കൂളിൽ മാത്രമാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇവിടെ 22 കുടുംബങ്ങളിൽ നിന്നായി 41 പേരാണുള്ളത്. 17 പുരുഷന്മാരും 17 സ്ത്രീകളും ഏഴു കുട്ടികളുമാണ് ക്യാമ്പിൽ കഴിയുന്നത്.