തിരുവനന്തപുരം :ദുരന്തനിവാരണ രംഗത്ത് പരിശീലനം സിദ്ധിച്ച പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ
ന്യൂഡൽഹി വിശ്വ യുവക് കേന്ദ്ര ,കൊട്ടാരക്കര കോസ്മിക് കമ്മ്യൂണിറ്റി സെന്റർ, യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യാറ്റിവ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ
(കെഎസ്ഡിഎംഎ) സഹകരണത്തോടെ നടത്തുന്ന ത്രിദിന ദേശീയ ശിൽപ്പശാല 20,21,22 തീയതികളിൽ വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെന്ററിൽ നടക്കും.
20ന് 1.30നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാൻ ജസ്റ്റിസ് ജെ. ബി.കോശി ഉദ്ഘാടനം ചെയ്യും.മുൻ കേന്ദ്രമന്ത്രിയും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ.കെ.വി.തോമസ്
മുഖ്യപ്രഭാഷണം നടത്തും.കോസ്മിക് കമ്മ്യൂണിറ്റി സെന്റർ ചെയർമാൻ ഡോ.ഏബ്രഹാം കരിക്കം അധ്യക്ഷത വഹിക്കും.
വിശ്വ യുവക് കേന്ദ്ര പ്രോഗ്രാം ഡയറക്ടർ രജത് തോമസ്,
കെഎസ്ഡിഎംഎ അംഗം ജോയി ഇളമൺ,കോസ്മിക് കമ്മ്യൂണിറ്റി സെന്റർ ജനറൽ സെക്രട്ടറി കെ.ജി. മത്തായികുട്ടി എന്നിവർ വിഷയാവതരണം നടത്തും.
മൂന്നുദിവസത്തെ ശില്പശാലയിൽ ദുരന്തനിവാരണ പരിശീലന
രംഗത്തെ വിദഗ്ധരായ ജോ ജോൺ ജോർജ്,
ജി.എസ്.പ്രദീപ്,മിഥില മല്ലിക ,എം.പി .ആൻ്റണി, ഡോ.രമേശ് നായർ, ഫർഹദ് മർസൂക്,എൽ. രാഘവൻ,നഹിത്ത് ബീഗം,ജി.ജ്യോതിഷ് ചന്ദ്രൻ,ബി.എസ്.ദേവിക എന്നിവർ ക്ലാസെടുക്കും.
22ന് 12.30 നു സമാപന സമ്മേളനം മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ഉദ്ഘാടനം ചെയ്യും.
കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി ഡോ.ശേഖർ.എൽ.
കുര്യാക്കോസ്,
ജില്ലാ കളക്ടർ അനു കുമാരി എന്നിവർ പങ്കെടുക്കും.