തിരുവനന്തപുരം : സേവാശക്തി ഫൗണ്ടേഷൻ സുരക്ഷിത ഭവനം പദ്ധതിയുടെ ഭാഗമായി വിതുര തെന്നൂർ വനമേഖലയിലെ ഷീബയ്ക്കും മക്കൾക്കും നിർമിച്ചു നൽകിയ വീടിന്റെ
താക്കോൽ ദാനം വിഷു ദിനമായ ഏപ്രിൽ 14 തിങ്കളാഴ്ച രാവിലെ 11.30 ന് നടക്കും. സേവാശക്തി ഫൗണ്ടേഷൻ ചെയർമാൻ സി. എസ് മോഹനൻ താക്കോൽ ദാനം നിർവഹിക്കും.