തിരുവനന്തപുരം : പലതരം രോഗത്താൽ ബുദ്ധിമുട്ട് അനുഭവിച്ച് വീടുകളിൽ കിടപ്പുരോഗികളായവരെ
വീടുകളിൽ പോയി കണ്ട് അവരെ പരിചരിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും വേണ്ടി സേവാശക്തി ഫൗണ്ടേഷൻ ആരംഭിക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന്റെ ഉദ്ഘാടനം
മാർച്ച് 15 ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് തമ്പാനൂർ രാജാജി നഗറിൽ നടക്കും.സീരിയൽ താരം ദിവ്യ ശ്രീധർ ഉദ്ഘാടനം നിർവഹിക്കും.
തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ മുഖ്യാതിഥിയായിരിക്കും.