സേവാശക്തി പെയിൻ ആന്റ് പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങി1 min read

 

തിരുവനന്തപുരം : പലതരം രോഗത്താൽ ബുദ്ധിമുട്ട് അനുഭവിച്ച് വീടുകളിൽ കിടപ്പുരോഗികളായവരെ
വീടുകളിൽ പോയി കണ്ട് അവരെ പരിചരിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും വേണ്ടി സേവാശക്തി ഫൗണ്ടേഷൻ പെയിൻ ആന്റ് പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങി.

തമ്പാനൂർ രാജാജി നഗറിൽ നടന്ന ചടങ്ങിൽ സീരിയൽ താരം ദിവ്യ ശ്രീധർ ഉദ്ഘാടനം നിർവഹിച്ചു.ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ്‌ എസ്. സുനിൽകുമാർ അധ്യക്ഷനായിരുന്നു.സെക്രട്ടറി
എം. സന്തോഷ്‌,മുൻ വാർഡ് കൗൺസിലർ
ആർ.ഹരികുമാർ,ശർമിള സാജൻ, ഡോ. തിമോത്തി, ഷീജ സാന്ദ്ര തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *