7/6/23
കൊച്ചി :തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി SFI സംസ്ഥാന സെക്രട്ടറി ആർഷോ.
2020 അഡ്മിഷനില്‍ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പല്‍ പലവട്ടം വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആര്‍ഷോ പറഞ്ഞു. മാധ്യമങ്ങളും തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കാൻ തയ്യാറായി.
ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ചൂണ്ടിക്കാട്ടിയും ആര്‍ഷോ സിപിഎം സംസ്ഥാന നേതൃത്വത്തെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് ആര്‍ഷോ വ്യക്തമാക്കി.
ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്ററായിരുന്ന അധ്യാപകനെതിരെയാണ് ആര്‍ഷോ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ അധ്യാപകനെതിരെ നല്‍കിയ പരാതികളും ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് നീക്കംചെയ്തതും തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നാണ് ആര്‍ഷോ ആരോപിക്കുന്നു.
താൻ പരീക്ഷാ ഫീസ് അടച്ചുവെന്ന തെറ്റായ പ്രചാരണം പ്രിൻസിപ്പല്‍ ഇന്നും നടത്തി. ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം വേണം. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ വീഴ്ചകള്‍ പരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നല്‍കും. അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ എസ്‌എഫ്‌ഐ സമര രംഗത്തേക്ക് വന്നതോടെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
എന്നാല്‍, ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആര്‍ഷോ ആരോപിക്കുന്ന ആള്‍ സിപിഎം അനുകൂല സംഘടനാ നേതാവ് തന്നെയാണെന്നാണ് വ്യക്തമാകുന്നത്. ഇദ്ദേഹം ഇദ്ദേഹം എകെജിസിടിഎയിലെ നേതാവാണ്. അതേസമയം, താന്‍ അധ്യാപകന്റെ രാഷ്ട്രീയം നോക്കിയല്ല പരാതി നല്‍കിയതെന്നാണ് ആര്‍ഷോ പറയുന്നത്. താന്‍ ഉന്നയിച്ച അധ്യാപകനെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ പരിപാടികളില്‍ കണ്ടിട്ടില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.